റിയാദ്: മുൻ സ്പീക്കറും, മന്ത്രിയും, പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന ജി.കാർത്തികേയനെ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി അനുസ്മരിച്ചു. ജികെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ജി.കാർത്തികേയൻ കേളത്തിലെ കോൺഗ്രസ്സ് പ്രസ്ഥാനത്തിന് പകരം വയ്ക്കാനില്ലാത്ത അമരക്കാരനായിരുന്നുവെന്ന് അനുസ്മരണ യോഗത്തിൽ യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

സാധാരണക്കാരായ പ്രവർത്തകരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ജികെ നന്മയുടെ രാഷ്ട്രീയത്തിന്റെ ആൾ രൂപമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രീയ സാംസ്കാരിക രംഗത്ത്‌ വലിയ നഷ്‌ടങ്ങൾ ഉണ്ടാക്കിയെന്നും യോഗം അഭിപ്രായപ്പെട്ടു.

ഹാൾഫ് മൂൺ ഓഡിറ്റോറിയത്തിൽ ചേർന്ന അനുസ്മരണ യോഗത്തിൽ സെൻട്രൽ കാമംറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള, മുഹമ്മദലി മണ്ണാർക്കാട്, സജി കായംകുളം, യഹ്യയ കൊടുങ്ങലൂർ, അസീസി കോഴിക്കോട്, നവാസ് വെള്ളിമാട് കുന്ന്, ജിഫിൻ അരീക്കോട്, നൗഫൽ പാലക്കാടൻ, അസ്‌കർ കണ്ണൂർ, ബെന്നി വാടാനപ്പള്ളി, മാള മൊയ്തീൻ, സജീർ പൂന്തുറ, ഷാജി മഠത്തിൽ, വിജയൻ നെയ്യാറ്റിൻകര, ശ്രീജിത് കോലോത്ത്, രാജൻ കാരിച്ചാൽ തുടങ്ങിയവർ സംസാരിച്ചു. ജന.സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതവും സകീർ ദാനത്ത് നന്ദിയും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ