റിയാദ്: കേളി ദവാദ്മി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘ഫാസിസം ഉയര്‍ത്തുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഏരിയ ജോയിന്റ് സെക്രട്ടറി സന്തോഷ് ദവാദ്മി ഏരിയ സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ സുലൈമാനെ മോഡറേറ്ററായി ക്ഷണിച്ചുകൊണ്ടാരംഭിച്ച സെമിനാര്‍ കേളി ഉമ്മുല്‍ ഹമാം ഏരിയ സാംസ്‌കാരിക കമ്മിറ്റി കണ്‍വീനര്‍ പ്രദീപ് ഉദ്ഘാടനം ചെയ്തു.

ഏരിയ കമ്മിറ്റി അംഗം ജോണ്‍സണ്‍ വിഷയം അവതരിപ്പിച്ചു. കേന്ദ്ര സാംസ്‌കാരിക വിഭാഗം ജോയിന്റ് കണ്‍വീനര്‍ രാജു നീലകണ്ഠന്‍, കേന്ദ്രകമ്മിറ്റി അംഗം പ്രിയേഷ്‌കുമാര്‍, ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ റഷീദ് കരുനാഗപ്പള്ളി, രക്ഷാധികാരി കമ്മിറ്റി അംഗം ഹംസ തവനൂര്‍, റഫീഖ് മൗലവി, പ്രകാശന്‍ പയ്യന്നൂര്‍, മോഹനന്‍, നസീര്‍ യുസിഫ്, ഷാബു ചന്ദ്രന്‍ എന്നിവര്‍ സെമിനാറില്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി ഷാജി പ്ലാവിളയില്‍ സ്വാഗതവും പ്രസിഡന്റ് അനില്‍ ഫിലിപ്പ് നന്ദിയും പറഞ്ഞു. ദവാദ്മി ഏരിയയിലെ വിവിധ യുണിറ്റുകളില്‍ നിന്ന് നിരവധി കേളി പ്രവര്‍ത്തകര്‍ സെമിനാറില്‍ പങ്കെടുത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ