റിയാദ്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുപോകുന്ന ഷമീം ഹുസ്സൈു കേളി കലാ സാംസ്‌കാരിക വേദിയുടെ കുടുംബ വിഭാഗമായ കേളി കുടുംബവേദിയുടെ ആഭിമുഖ്യത്തില്‍ സ്‌നേഹ നിര്‍ഭരമായ യാത്രയയപ്പ് നല്‍കി. കേളി വനിതാ വേദിയുടെ പ്രഥമ സെക്രട്ടറി, കുടുംബവേദിയുടെ വൈസ്പ്രസിഡന്റ് എന്നീ ചുമതലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും നേതൃത്വപരമായ പങ്കു വഹിച്ചിരുന്നു ഷമീം ഹുസൈന്‍. കേളിയുടെ ആദ്യകാലം മുതലുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഹുസൈന്റെ ഭാര്യയാണ്.

ന്യു സഫാമക്ക ഹാളില്‍ നടന്ന യാത്രയയപ്പു യോഗത്തില്‍ കുടുംബവേദി പ്രസിഡന്റ് സുരേഷ് ചന്ദ്രന്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി അശോകന്‍ സ്വാഗതം പറഞ്ഞു. കേളിയുടെ മുഖ്യ രക്ഷാധികാരി കെ.ആര്‍.ഉണ്ണികൃഷ്ണന്‍, കേളി സെക്രട്ടറി റഷീദ് മേലേതില്‍, കേന്ദ്രരക്ഷാധികാരി സമിതി അംഗങ്ങളായ കുഞ്ഞിരാമന്‍ മയ്യില്‍, ഗീവര്‍ഗ്ഗീസ്, കുടുംബവേദി ചീഫ് കോര്‍ഡിനേറ്റര്‍ സിന്ധു ഷാജി, മാജിദ ഷാജഹാന്‍, സന്ധ്യ, അനില്‍ അറക്കല്‍, ഷാജി, ഹുസൈന്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കുടുംബവേദിയുടെ ഉപഹാരം സെക്രട്ടറി അശോകന്‍ ഷമീം ഹുസൈനു കൈമാറി. ഷമീം ഹുസൈന്‍ നന്ദി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ