റിയാദ്​: റിയാദ്​ ഇന്ത്യൻ മീഡിയ ഫോറം (റിംഫ്) ശീതകാല കുടുംബ സംഗമം സംഘടിപ്പിച്ചു. തുമാമ മരുഭൂമിയിൽ തമ്പ്​ കെട്ടിയാണ്​ ആഘോഷ പരിപാടികൾ നടന്നത്​. ഉച്ചകഴിഞ്ഞ്​ തുടങ്ങിയ പരിപാടികൾ അർദ്ധരാത്രി വരെ നീണ്ടു. വിവിധ കലാകായിക വിനോദ വിജ്ഞാന പരിപാടികളിലും മണലിലൂടെയുള്ള സ്​കൂട്ടർ റൈഡിങ്ങിലും കുടുംബിനികളും കുട്ടികളുമടക്കം പങ്കെടുത്തു.

പ്രവാസി വ്യവസായി മജീദ്​ ചിങ്ങോലി പരിപാടി ഉദ്​ഘാടനം ചെയ്​തു. റിംഫ് പ്രസിഡന്റ്​ നജിം കൊച്ചുകലുങ്ക്​ അധ്യക്ഷത വഹിച്ചു. വിവിധ നേട്ടങ്ങൾക്കർഹരായ റിംഫ്​ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. ലോക കേരള സഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ട അശ്​റഫ്​ വേങ്ങാട്​, ഫോ​േട്ടാ ജേർണലിസത്തിന്​ ഇന്ത്യൻ അംബാസഡറുടെ പ്രശംസ ലഭിച്ച ജലീൽ ആലപ്പുഴ, നവയുഗം സാഹിത്യ പുരസ്​കാര ​ജേതാവ്​ നജിം കൊച്ചുകലുങ്ക്​ എന്നിവർക്കുള്ള പ്രശംസാ ഫലകങ്ങൾ ഉബൈദ്​ എടവണ്ണ, റഷീദ്​ ഖാസിമി, ഷക്കീബ്​ കൊളക്കാടൻ എന്നിവർ സമ്മാനിച്ചു.

ബഹ്​റൈനിൽ നടന്ന ചടങ്ങിൽ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയിൽ നിന്ന്​ ഗോപിയോ ഗ്ലോബൽ കൺവൻഷൻ അവാർഡ്​ സ്വീകരിച്ച മജീദ്​ ചിങ്ങോലിക്കുള്ള പ്രശംസാ ഫലകം നൗഷാദ്​ കോർമത്ത്​ കൈമാറി. ബഷീർ പാങ്ങോട്​, അക്​ബർ വേങ്ങാട്ട്​, വി.ജെ നസ്‌റുദ്ദീന്‍, ഷെഫീക് കിനാലൂര്‍, സുലൈമാന്‍ ഊരകം, നൗഫല്‍ പാലക്കാടന്‍, മൈമൂന അബ്ബാസ്, പി. ഷംസുദ്ദീന്‍, മുജീബ്, നാദിര്‍ഷ, ജയന്‍ കൊടുങ്ങല്ലൂര്‍, സലിം പള്ളിയില്‍, സി.വി കൃഷ്​ണകുമാർ എന്നിവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ട്രഷറര്‍ കെ.സി.എം.അബ്​ദുല്ല നന്ദിയും പറഞ്ഞു. ബഷീര്‍ പാങ്ങോട്, റഷീദ് ഖാസ്മി എന്നിവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി. വിവിധ കലാകായികപരിപാടികൾ നടന്നു. പരിപാടിയില്‍ പങ്കെടുത്തവർക്ക്​ സമ്മാനങ്ങൾ വിതരണം ചെയ്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ