റിയാദ്: ബത്ഹയിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ച മലപ്പുറം തിരൂര്‍ മീനടത്ത് ചെമ്പ്ര സ്വദേശി പാലപ്പറമ്പില്‍ ശംസുദ്ദീന്റെ (44) മൃതദേഹം വ്യാഴം വൈകീട്ട് നാലിന് ഇത്തിഹാദ് വിമാനത്തില്‍ നാട്ടില്‍ കൊണ്ടുപോകും. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ഓടെ കരിപ്പൂരിലത്തെും. തിരൂര്‍ ചെമ്പ്ര ജുമുഅ മസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കും. വ്യാഴം രാവിലെ 10 ന് റിയാദ് ശുമൈസി മോര്‍ച്ചറിക്ക് സമീപമുള്ള പള്ളിയില്‍ മയ്യിത്ത് നമസ്കാരമുണ്ടായിരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ബത്ഹയിലെ ലാവണ്യ റസ്റ്ററന്‍റിലെ ജീവനക്കാരനായിരുന്നു ശംസുദ്ദീന്‍. 22 വര്‍ഷമായി റിയാദിലുള്ള ഇദ്ദേഹം അടുത്ത മാസം നാട്ടില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു. പിതാവ്: കുഞ്ഞിമുഹമ്മദ്. മാതാവ്: ആയിഷുമ്മ. ഭാര്യ: ജമീല. മക്കള്‍: നിയാസ്, ഫാത്വിമ, നിഷാന. സഹോദരങ്ങള്‍: ലത്വീഫ് (ദുബൈ), ഹനീഫ (റിയാദ്), സമീര്‍, മുജീബ് (ദുബൈ), ഫാത്വിമ, സുബൈദ, ആയിഷ ബീവി. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ നേതൃതം നല്‍കിയത് സാമൂഹിക പ്രവര്‍ത്തകന്‍ തെന്നല മൊയ്തീന്‍ കൂട്ടിയാണ്. ലാവണ്യ റസ്റ്ററന്‍റ് ഉടമ ബാവ മൃതദേഹത്തെ അനുഗമിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ