scorecardresearch
Latest News

റിയാദ്-ദമാം റൂട്ടിൽ 23 വരെ ട്രെയിൻ ഓടില്ല

അപകടത്തെ തുടർന്ന് താറുമാറായ പാത പൂർവ സ്ഥിതിയിലാക്കി സുരക്ഷ ഉറപ്പ് വരുത്തിയതിന് ശേഷമേ ട്രെയിനുകൾ ഓടിത്തുടങ്ങുകയുള്ളുവെന്ന് റെയിൽവേ അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.

റിയാദ്-ദമാം റൂട്ടിൽ 23 വരെ ട്രെയിൻ ഓടില്ല

റിയാദ്: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ പാളങ്ങൾ തകർന്ന് ട്രെയിനപകടമുണ്ടായ റിയാദ് ദമാം റൂട്ടിൽ ഈ മാസം 23 വരെ ട്രെയിൻ ഓടില്ല. റിയാദിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പുറപ്പെട്ട ട്രെയിനാണ് ദമാമിനടുത്ത് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് താറുമാറായ പാത പൂർവ സ്ഥിതിയിലാക്കി സുരക്ഷ ഉറപ്പ് വരുത്തിയതിന് ശേഷമേ ട്രെയിനുകൾ ഓടിത്തുടങ്ങുകയുള്ളുവെന്ന് റെയിൽവേ അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു. റിയാദ് ദമാം പണി പൂർത്തിയാക്കി 23നും ഹുഫൂഫ് റിയാദ് ട്രെയിനുകൾ ഞായറാഴ്ചയും പുനരാരംഭിക്കും.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Riyadh dammam route no train till