റിയാദ്: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ പാളങ്ങൾ തകർന്ന് ട്രെയിനപകടമുണ്ടായ റിയാദ് ദമാം റൂട്ടിൽ ഈ മാസം 23 വരെ ട്രെയിൻ ഓടില്ല. റിയാദിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പുറപ്പെട്ട ട്രെയിനാണ് ദമാമിനടുത്ത് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് താറുമാറായ പാത പൂർവ സ്ഥിതിയിലാക്കി സുരക്ഷ ഉറപ്പ് വരുത്തിയതിന് ശേഷമേ ട്രെയിനുകൾ ഓടിത്തുടങ്ങുകയുള്ളുവെന്ന് റെയിൽവേ അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു. റിയാദ് ദമാം പണി പൂർത്തിയാക്കി 23നും ഹുഫൂഫ് റിയാദ് ട്രെയിനുകൾ ഞായറാഴ്ചയും പുനരാരംഭിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ