റിയാദ്: ഇന്ത്യൻ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ (റിഫ) വാർഷിക കലാ മാമാങ്കമായ “ശിശിരസ്മരണകൾ” നസ്സീം ദുറ ഇസ്തിറാഹയിൽ അരങ്ങേറി.

പ്രമുഖ ചെറുകഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘ബിരിയാണി’, ‘പന്തിഭോജനം’ എന്നീ കഥകളെ സമന്വയിപ്പിച്ചു കൊണ്ട് ഫൈസൽ കൊണ്ടോട്ടി സംവിധാനം ചെയ്ത ‘ബിരിയാണി’ എന്ന നാടകം നാടകപ്രേമികൾക്ക് നവ്യമായൊരനുഭവമായി. പണക്കൊഴുപ്പ് ഉൽപ്പാദിപ്പിക്കപ്പെടുന്ന ധൂർത്തിന്റെയും ജാതീയതയിലമർന്ന പൊതു ഇടങ്ങളുടെയും സമകാലീന ദുരന്ത ചിത്രങ്ങൾ അല്പം പോലും അതിഭാവുകത്വമില്ലാതെ അവതരിപ്പിക്കാൻ ഫൈസലിന് കഴിഞ്ഞു.
rifa, riyadh, saudi arabia

റിഫയുടെ കലാകാരന്മാരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദേവദാസ്, നിബു, രഞ്ജിത്, നജ്യത്, രുദ്ര ജയജിത്, നിഷ, നസീർ, സുബി, ഷീബ, റാണി, കൊച്ചു കൃഷ്ണൻ, ജേക്കബ് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തു. നാടകത്തിന്റെ ഭാഗമായ ഒപ്പന ചിട്ടപ്പെടുത്തിയത് പ്രമിതയും ഷെറിനും ചേർന്നായിരുന്നു. സംഗീതം അജോഷ്, ശബ്ദവും വെളിച്ചവും പ്രൊമോദ്, രാഹുൽ കാവിൽനാടകഗാനങ്ങൾ: ബിജി ജേക്കബ്, ബിജു മുല്ലശ്ശേരി.
rifa, riyadh, saudi arabia

റിഫയുടെ പ്രതിഭാശാലികളായ കലാകാരികൾ അവതരിപ്പിച്ച മാർഗ്ഗംകളിയും ഗുജറാത്തി ദണ്ഡിയ നൃത്തവും ഹൃദ്യമായ അനുഭവമായിരുന്നു. മറീന ജിമ്മി കോറിയോഗ്രാഫ് ചെയ്ത മാർഗ്ഗം കളിയിൽ ശോഭന, പ്രണാമിക, പ്രീതിക, ശ്രീജ, മിനി, ജിൻസി, സുധിന എന്നിവരും രമ്യാ മുരളി ചിട്ടപ്പെടുത്തിയ ദണ്ഡിയ നൃത്തത്തിൽ പ്രമിത, നീത, നിഷ, ബിജി, നീതു, സ്മിത, അർച്ചന എന്നിവരും പങ്കെടുത്തു. അനിൽ മാസ്റ്റർ ചിട്ടപ്പെടുത്തിയ, ക്ലാസ്സിക്കൽ ഗ്രൂപ്പ് ഡാൻസ്, കുട്ടികളുടെ ഗ്രൂപ്പ് ഡാൻസ്, സോളോ ഡാൻസുകൾ, സിനിമാറ്റിക് ഡാൻസുകൾ, പാട്ടുകൾ എന്നിവയും അവതരിപ്പിച്ചു. കലാസംവിധാനം നിർവഹിച്ചത് സുനിൽകുമാർ കണ്ണൂർ.
rifa, riyadh, saudi arabia

ഡൽഹിയിൽ നടന്ന അംബേദ്‌കർ ദലിത് അക്കാദമിയുടെ ഏറ്റവും നല്ല ബയോടെക്‌നോളജിസ്റ്റിനുള്ള “നാഷനൽ സേവശ്രീ പുരസ്കാരം” നേടിയ ബിജു മുല്ലശേരിയെ ചടങ്ങിൽ ആദരിച്ചു. ബിരിയാണി നാടകത്തിന്റെ സംവിധായകൻ ഫൈസൽ കൊണ്ടോട്ടിക്കുള്ള ഉപഹാരം ആർ.മുരളീധരൻ നൽകി. പങ്കെടുത്തവർക്കുള്ള സമ്മാനദാനം പ്രദീപ് മേനോനും മൊബൈലിയുടെ പ്രതിനിധി നൗഷാദ് യൂസുഫും നിർവഹിച്ചു.
റിഫ പ്രസിഡന്റ് ജിമ്മി പോൾസൻ കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു. ഹരികൃഷ്ണൻ സ്വാഗതം പറഞ്ഞു. ആർ.മുരളീധരൻ ആശംസനേർന്നു. ജനറൽ കൺവീനർ ബിജു മുല്ലശ്ശേരി നന്ദി പറഞ്ഞു.
rifa, riyadh, saudi arabia
rifa, riyadh, saudi arabia

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ