scorecardresearch
Latest News

യുഎഇയിലേക്കുള്ള മടക്കം: എടുക്കേണ്ട ടെസ്റ്റുകള്‍, കരുതേണ്ട രേഖകള്‍

Resident Visa Holders Return to UAE: All You Need to Know: യുഎഇയിലേക്ക് മടങ്ങാന്‍ വേണ്ട രേഖകള്‍, എടുക്കേണ്ട ടെസ്റ്റുകള്‍, ചെയ്യേണ്ടതെന്തെല്ലാം?: പ്രവാസികള്‍ മടങ്ങുമ്പോള്‍…. അറിയേണ്ടതെല്ലാം

expat return to uae, return to uae, travel to uae, air india express to uae, indian expats return to uae, registration of expats to return to uae, coronavirus uae, coronavirus in uae, uae coronavirus cases, uae covid19, uae travel restrictions, uae travel advisory, covid 19, covid 19 testing, covid 19 testing near me, covid 19 testing kerala, covid 19 test centres in kerala, testing for covid 19, covid 19 free testing, covid 19 test cost, coronavirus testing, antibody testing, covid antibody testing, covid testing center

Resident Visa Holders Return to UAE: All You Need to Know: യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന താമസ വിസക്കാര്‍ക്കായി ജൂലൈ 12 മുതല്‍ ജൂലൈ 26 വരെ വിമാനസര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. യുഎഇയില്‍ നിന്നുള്ള ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് മടക്കയാത്രയിലും വന്ദേ ഭാരത് വിമാനങ്ങള്‍ക്ക് യുഎഇയിലേക്കുള്ള യാത്രയിലും ഇന്ത്യയില്‍ കുടുങ്ങി കടക്കുന്ന യുഎഇ പ്രവാസികളെ കൊണ്ടു പോകാം. യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ വഴി ബുക്കിംഗ് നടത്താം.

UAE Resident Visa Holders: യു എ ഇ റസിഡന്റ് വിസ ഉള്ളവര്‍

യു എ ഇ റസിഡന്റ് വിസ ഉള്ളവര്‍ എൻട്രി പെർമിറ്റ് അപേക്ഷിക്കണം. അതിനായി താഴെ പറയുന്ന രേഖകൾ സമർപ്പിക്കേണ്ടതാണ്

  • അപേക്ഷകന്റെയോ/ അപേക്ഷകയുടെയോ കളർ ഫോട്ടോ
  • പാസ്പോര്‍ട്ട് കോപ്പി
  • റസിഡന്റ് വിസ കോപ്പി
  • യു എ ഇ നിന്നും വിട്ടു നിൽക്കാൻ ഉണ്ടായ കാരണം

Dubai Visa Holders Return to UAE: ദുബായ് വിസ ഉള്ളവര്‍

ദുബായ് വിസ ഉള്ളവര്‍ റിട്ടേൺ പെർമിറ് ഫോർ റസിഡന്റ്‌സ് ഔട്ട്സൈഡ് ദി യു എ ഇ (Return permit for residents outside UAE) അപ്ലൈ ചെയ്തതിനു ശേഷം ജനറൽ ഡിറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറീനേഴ്‌സ് അഫ്‌യേഴ്‌സ് ഓഫ് ദുബായില്‍ (General Directorate of Residency and Foreigners Affairs (GDRFA) Dubai) നിന്നും അപ്പ്രൂവല്‍ എടുക്കേണ്ടതാണ്. യോഗ്യരായവർക്കു ഉടൻ തന്നെ അപ്പ്രൂവല്‍ ലഭിക്കുന്നതുമാണ്.

മറ്റു എമിറേറ്റ് വിസ ഉള്ളവർ

മറ്റുള്ള എമിറേറ്റ് വിസ ഉള്ളവർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്‌ (Federal Authority For Identity and Citizenship (ICA) വഴി അപേക്ഷിക്കേണ്ടതാണ്.

യുഎഇയിലേക്ക് തിരികെ എത്തുന്ന പ്രവാസികൾ താഴെ പറയുന്ന കാര്യങ്ങൾ പാലിക്കേണ്ടതാണ്

  • യാത്രയുടെ 72 മണിക്കൂർ മുമ്പായി COVID-19 ടെസ്റ്റ് നടത്തുകയും അത് നെഗറ്റീവ് ആയിരിക്കുകയും വേണം. RT PCR ടെസ്റ്റ് റിസൾട്ടിന് മാത്രമേ അംഗീകാരമുള്ളൂ
  • COVID-19 ടെസ്റ്റ് നടത്താൻ അംഗീകാരം ഇല്ലാത്ത ലബോറട്ടറികൾ ഉള്ള നാട്ടിൽ നിന്നും വരുന്നവർക്ക് എയർപോർട്ടില്‍ എത്തി ടെസ്റ്റ് നടത്തുകയും, തുടർന്ന് 14 ദിവസത്തേക്ക് ക്വാറന്‍റൈനില്‍ പോകേണ്ടതുമാണ്.
  • ടെസ്റ്റ് നടത്തുന്നതിന്റെയും തുടർന്ന് ഉണ്ടാവുന്ന ചികിത്സ, ക്വാറന്‍റൈന്‍ എന്നിവയുടെയും ചെലവ് യാത്രക്കാർ തന്നെ വഹിക്കേണ്ടതാണ്. (രാജ്യം വിട്ടു നിന്നതു ജോലി സംബന്ധമായ ആവശ്യങ്ങൾക്കു ആണെങ്കിൽ മുകളിൽ പറഞ്ഞത്തിന്റെ ചിലവുകൾ കമ്പനി തന്നെ വഹിക്കേണ്ടതാണ്)
  • ഹെൽത്ത് ഡിക്ലറേഷൻ, ക്വാറന്‍റൈന്‍ സമ്മതത്തിനു ഉള്ള ഫോം എന്നിവ സമർപ്പിക്കേണ്ടതാണ്
  • COVID 19 – DXB എന്ന മൊബൈല്‍ അപ്ലിക്കേഷൻ ഡൗലോഡ് ചെയ്യേണ്ടതാണ്
expat return to uae, return to uae, travel to uae, air india express to uae, indian expats return to uae, registration of expats to return to uae, coronavirus uae, coronavirus in uae, uae coronavirus cases, uae covid19, uae travel restrictions, uae travel advisory, covid 19, covid 19 testing, covid 19 testing near me, covid 19 testing kerala, covid 19 test centres in kerala, testing for covid 19, covid 19 free testing, covid 19 test cost, coronavirus testing, antibody testing, covid antibody testing, covid testing center
Resident Visa Holders Return to UAE: All You Need to Know

Covid-19 Testing Centres in Kerala: കോവിഡ്-19 ടെസ്റ്റ്‌ കേരളത്തില്‍‌

ICMR അംഗീകാരത്തോടെ COVID 19 RT PCR നടത്തുന്ന കേരളത്തിലെ ഗവണ്മെന്റ് / പ്രൈവറ്റ് ഹോസ്പിറ്റലുകൾ, ലാബുകൾ ഇവയൊക്കെയാണ്.

  1. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഫീൽഡ് യൂണിറ്റ്, ആലപ്പുഴ (National Institute of Virology,Kerala Unit, Alappuzha)
  2. ഗവണ്മെന്റ് മെഡിക്കൽ കോളേജ്, തിരുവനന്തപുരം (Govt. Medical College,
    Thiruvanathapuram)
  3. ഗവണ്മെന്റ് മെഡിക്കൽ കോളേജ്, തൃശൂർ (Govt. Medical College, Thrissur)
  4. ഗവണ്മെന്റ് മെഡിക്കൽ കോളേജ്, കോഴിക്കോട് (Govt. Medical College, Kozhikode)
  5. ഗവണ്മെന്റ് മെഡിക്കൽ കോളേജ്, എറണാകുളം (Govt. Medical College, Ernakulam)
  6. ഗവണ്മെന്റ് മെഡിക്കൽ കോളേജ്, മഞ്ചേരി (Govt. Medical College, Manjeri)
  7. ഗവണ്മെന്റ് മെഡിക്കൽ കോളേജ്, കോട്ടയം (Govt. Medical College, Kottayam)
  8. ഗവണ്മെന്റ് മെഡിക്കൽ കോളേജ്, കണ്ണൂർ (Govt. Medical College, Kannur)
  9. രാജീവ് ഗാന്ധി സെന്റർ ഓഫ് ബിയോടെക്നോളജി, തിരുവനന്തപുരം (*Rajiv Gandhi Center for Biotechnology, Thiruvanathapuram)
  10. ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, തിരുവനന്തപുരം (Sree Chitra Tirunal Institute of Medical Sciences, Thiruvanathapuram)
  11. സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലബോറട്ടറി, തിരുവനന്തപുരം (State Public Health Laboratory,
    Trivandrum)
  12. ഇന്റർ യൂണിവേഴ്സിറ്റി , കോട്ടയം (Inter University, Kottayam)
  13. മലബാർ കാൻസർ സെന്റർ, തലശ്ശേരി (Malabar Cancer Center, Thalassery)
  14. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള, കാസർഗോഡ് (Central University of Kerala, Periye,
    Kasaragod)
  15. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസര്‍ച്ച്, തിരുവനന്തപുരം (Indian Institute of Science Education and Research (IISER), Thiruvananthapuram)
  16. ഡിഡിആര്‍സി എസ്ആര്‍എല്‍ ഡയഗ്നോസ്റ്റിക്ക്സ് പ്രൈവറ്റ് ലിമിറ്റഡ്, പനമ്പള്ളി നഗർ, എറണാകുളം (DDRC SRL Diagnostics Pvt Ltd, Panampilly Nagar, Ernakulam)
  17. മിംസ് ലാബ് സര്‍വീസസ്, ഗോവിന്ദപുരം, കോഴിക്കോട് (MIMS Lab Services, Govindapuram,
    Kozhikode)
  18. ലാബ് സര്‍വീസസ് ഓഫ് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് & റിസര്‍ച്ച് സെന്റർ,  ഐംസ് – പോണേക്കര, കൊച്ചി (Lab Services of Amrita Institute of Medical
    Sciences & Research Centre, AIMS Ponekkara, Kochi )
  19. ഡേൻ ഡയഗ്നോസ്റ്റിക്ക്സ്, ആർ സി റോഡ്, പാലക്കാട് (Dane Diagnostics Pvt Ltd, 18/757 (1), RC
    Road, Palakkad)
  20. മെഡിവിഷൻ സ്കാൻ & ഡയഗ്നോസ്റ്റിക്ക്സ് റിസർച്ച് സെന്റർ പ്രൈവറ്റ് ലിമിറ്റഡ് , ശ്രീകണ്ടത്ത് റോഡ്, കൊച്ചി (Medivision Scan & Diagnostic Research Centre Pvt Ltd, Sreekandath Road, Kochi)
  21. എംവിആര്‍ കാൻസർ സെന്റർ & റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട് , പൂലക്കോട് , കോഴിക്കോട് (MVR Cancer Centre & Research Institute, CP 13/516 B, C, Vellalaserri NIT (via), Poolacode, Kozhikode)
  22. അസ ഡയഗ്നോസ്റ്റിക്ക്സ് സെന്റർ, സ്റ്റേഡിയം പുതിയറ റോഡ്, കോഴിക്കോട് (Aza Diagnostic Centre, Stadium Puthiyara Road, Kozhikode)
  23. ന്യൂബെര്‍ഗ് ഡയഗ്നോസ്റ്റിക്ക്സ് പ്രൈവറ്റ് ലിമിറ്റഡ്  (Neuberg Diagnostics Private Limited, Thombra Arcade, Ernakulam

Read Here: പ്രവാസികളുടെ ക്വാറന്റൈൻ: ഹോട്ടലുകളുടെ നിരക്കും സൗകര്യങ്ങളും ഇങ്ങനെ, പൂര്‍ണ്ണ പട്ടിക കാണാം

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Resident visa holders return to uae icmr approved covid 19 rt pcr testing centres in kerala