scorecardresearch

Latest News

റിയാദില്‍ ഇ.അഹമ്മദ് അനുസ്മരണം

മുസ്‌ലീം ലീഗ് തമിഴ്‌നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.എം.അബൂബക്കര്‍ എംഎല്‍എ അനുസ്മരണ പ്രഭാഷണം നടത്തും

e ahamed
ഇ അഹമ്മദ്- ഫയല്‍ചിത്രം

റിയാദ്: കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇ.അഹമ്മദ് അനുസ്മരണം ഇന്ന് (വ്യാഴം) വൈകീട്ട് 8 മണിക്ക് ബത്ഹയിലെ റമദ് ഓഡിറ്റോറിയത്തില്‍ നടക്കും. മുസ്‌ലീം ലീഗ് തമിഴ്‌നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.എം.അബൂബക്കര്‍ എംഎല്‍എ അനുസ്മരണ പ്രഭാഷണം നടത്തും.

ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി വി.നാരായണന്‍, സെക്കന്റ് സെക്രട്ടറി റാംബാബു, ജയന്‍ തിരുമന, പി.എം.എ.ജബ്ബാര്‍, അഷ്‌റഫ് വേങ്ങാട്ട് തുടങ്ങി കെഎംസിസി നേതാക്കളും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കുമെന്ന് സബ് കമ്മിറ്റി ചെയര്‍മാന്‍ തെന്നല മൊയ്തീന്‍ കുട്ടിയും കണ്‍വീനര്‍ കെ.ടി.അബൂബക്കറും അറിയിച്ചു.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Remembering e ahamed kmcc programme