റിയാദ്: സിനിമയും സംഗീത പരിപാടികളും സമൂഹത്തെ ദുഷിപ്പിക്കുമെന്ന് സൗദി അറേബ്യയിലെ മതമേധാവിയുടെ മുന്നറിയിപ്പ്. ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുൾ അസീസ് അല്‍ അല്‍-ഷെയ്ഖ് ഒരു ടിവി പരിപാടിയിലാണ് സിനിമയ്ക്കും സംഗീതത്തിനുമെതിരേ പ്രതികരിച്ചത്. എന്നാൽ സാംസ്കാരിക പരിഷ്കരണത്തിനൊരുങ്ങുന്ന സൗദി സര്‍ക്കാരിനെ ഈ പ്രസ്താവന ആശയക്കുഴപ്പത്തിലാക്കും.
ഈ വര്‍ഷം മുതല്‍ സിനിമകള്‍ക്കും സംഗീതപരിപാടികള്‍ക്കും അനുമതി നല്‍കാനുള്ള ആലോചനയിലായിരുന്നു സൗദി സര്‍ക്കാര്‍. വിഷന്‍ 2030 എന്ന പേരില്‍ സമഗ്രമായ ഒരു സാംസ്കാരിക പരിഷ്കരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. . 1980 മുതല്‍ പൊതു സിനിമ പ്രദര്‍ശനം സൗദിയില്‍ നിയമവിരുദ്ധമാണ്. നിലവില്‍ സ്വകാര്യ കൂട്ടായ്മകള്‍ക്കായി പരിപാടി നടത്താന്‍ മാത്രമാണ് ഗായകര്‍ക്ക് അനുമതിയുള്ളത്.