മനാമ: തെരുവുകളില്‍ നിയമവിരുദ്ധമായി പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ച 95 സ്ഥാപനങ്ങളുടെ കമേഷ്യല്‍ റജിസ്‌ട്രേഷന്‍ (സിആര്‍) അധികൃതര്‍ റദ്ദാക്കി. നോര്‍ത്തേണ്‍ ഏരിയ മുനിസിപ്പാലിറ്റി പരിധിയിലാണ് കഴിഞ്ഞ മൂന്നു മാസത്തിനിടെ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച 1310 നിയമവിരുദ്ധ പരസ്യങ്ങള്‍ നീക്കം ചെയ്തതായി നോര്‍ത്തേണ്‍ മുനിസിപ്പാലിറ്റി ജനറല്‍ ഡയറക്ടര്‍ യൂസ്ഫ് അല്‍ ഗാഥം അറിയിച്ചു. 95 സ്ഥാപനങ്ങളാണ് ഇത്തരത്തില്‍ നിയമ നടപടികള്‍ക്കു വിധേയമായത്.

പൊതു റോഡുകളില്‍ അനുമതിയില്ലാതെ പരസ്യങ്ങള്‍ സ്ഥാപിക്കുന്നതു വ്യാപകമായതോടെയാണ് അധികൃതര്‍ നടപടികള്‍ ശക്തമാക്കിയത്. 4000 ദിനാര്‍ നിയമലംഘകരില്‍ നിന്നു പിഴ ഈടാക്കുകയും ചെയ്തു.പരാതി ലഭിച്ചാല്‍ നിയമ കാര്യ വകുപ്പാണു നിയമലംഘനം നടത്തിയവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും പിഴ ചുമത്തുകയും ചെയ്യുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ