മനാമ: ബഹ്‌റൈനിലെ വാഹന ഉടമകള്‍ ഇനി മുതല്‍ തങ്ങളുടെ വാഹനങ്ങളില്‍ ആര്‍സി (റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്) പതിക്കേണ്ടതില്ലെന്ന് ജനറല്‍ ഡയറക്ടര്‍ ഓഫ് ട്രാഫിക് കേണല്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ അബ്ദുള്‍വഹാബ് അല്‍ ഖലീഫ അറിയിച്ചു. ആര്‍സി റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കടലാസ് രൂപത്തില്‍ നിന്ന് മാറ്റി ഇലക്ട്രോണിക് രൂപത്തിലാക്കിയതിനെ തുടര്‍ന്നാണിത്.

സാധാരണ മുന്‍പിലെ ഗ്ലാസില്‍ വലതു ഭാഗത്ത് മുകളിലായി ഇത് ഒട്ടിച്ചിരിക്കണം എന്നാണ് നിയമം. വാഹനങ്ങളുടെ പാസിങ്ങും ഇന്‍ഷുറന്‍സും സംബന്ധിച്ച വിവരമാണ് ഇതില്‍ ഉണ്ടാകുക. ഇ-റജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുന്നതിലൂടെ ഉടമക്ക് എല്ലാ നടപടികളും ഇ-ഗവൺമെന്റ് പോര്‍ട്ടല്‍ വഴി പൂര്‍ത്തീകരിക്കാനാകും. ഇ-റജിസ്‌ട്രേഷനു ശേഷം ലഭിക്കുന്ന ഇ-പേയ്‌മെന്റ് രസീത് പൊലീസ് ആവശ്യപ്പെടുമ്പോള്‍ കാണിച്ചാല്‍ മതി. വാഹനത്തില്‍ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പതിക്കാത്തതിന്റെ പേരില്‍ നടപടിയെടുക്കുകയോ, പിഴ ചുമത്തുകയോ ചെയ്യില്ലെന്ന് ജനറല്‍ ഡയറക്ടര്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ