റിയാദ്: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍. സൗദി അറേബ്യയില്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. അതേസമയം മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് ഒമാനില്‍ ചെറിയ പെരുന്നാൾ തിങ്കളാഴ്ചയായിരിക്കും. തലസ്ഥാന നഗരിയുൾപ്പടെ സൗദി അറേബ്യയുടെ പ്രധാന നഗരങ്ങളും ഗ്രാമങ്ങളും ഈദ് ആഘോഷിക്കാൻ ഒരുങ്ങി. മാസപ്പിറവി ദൃശ്യമാകാൻ സാധ്യതയുള്ളതായി അറബ് ഗോള ശാസ്ത്രജ്ഞർ നേരത്തെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

റിയാദിൽ ചെറിയ പെരുന്നാൾ നമസ്കാരം രാവിലെ 5 .15 ന് നടന്നു. തുറന്ന മൈതാനങ്ങളിൽ ഒരുക്കിയ 23 ഈദ് ഗാഹുകൾക്ക് 727 ജുമാ മസ്‌ജിദുകളിലും പെരുന്നാൾ നമസ്‌കാരത്തിനായിയുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ