റിയാദ്: ശവ്വാൽ മാസപ്പിറവി ദൃശ്യമായാൽ അറിയിക്കണമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു. മാസപ്പിറവി നിരീക്ഷകൻ കഴിവുള്ളവർ അതാത് പ്രദേശത്ത് രൂപീകരിച്ച കമ്മിറ്റികളിൽ അംഗങ്ങളായി സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
റമദാൻ 29 മെയ് 14 ന് വ്യാഴാഴ്‌ച മാസപ്പിറവി ദൃശ്യമായാൽ വെള്ളിയാഴ്‌ച വിശ്വാസികൾക്ക് പെരുന്നാളാകും. പെരുന്നാൾ ജുമുഅക്കായി പള്ളികളിൽ ഒരുക്കങ്ങൾ ആരംഭിച്ചു. വെള്ളിയാവ്‌ച പെരുന്നാളായാൽ രണ്ട് ജുമുഅ നടത്തണമെന്ന് ഇമാമുമാർക്ക് സൗദി ഇസ്‌ലാമിക മന്ത്രാലയം നേരത്തെ നിർദ്ദേശം നൽകിയിട്ടുണ്ട്.
തലസ്ഥാന നഗരിയുൾപ്പടെ സൗദി അറേബ്യയുടെ പ്രധാന നഗരങ്ങളും ഗ്രാമങ്ങളും ഈദ് ആഘോഷിക്കാൻ ഒരുങ്ങിയിട്ടുണ്ട്. രാജ്യത്തെ ഇരുപത്തി മൂന്നോളം നഗരങ്ങളിലായി നാനൂറോളം എന്റർടൈമെന്റ് പ്രോഗ്രാമുകളാണ് സൗദി ജനറൽ എന്റർടൈമെന്റ് അതോറിറ്റിയുടെ മേൽനോട്ടത്തിൽ നടക്കുന്നത്.
വാർത്ത: നൗഫൽ പാലക്കാടൻ