Flood Alert in UAE:  ദുബായ്: രാജ്യത്ത് പലയിടത്തും പരക്കെ ശക്തമായ മഴ തുടരുന്നതിനാൽ വെള്ളപ്പൊക്ക മുന്നറിയിപ്പുമായി അധികൃതർ. വെള്ളിയാഴ്ച മഴയ്ക്ക് ശമനം ഉണ്ടായിരുന്നെങ്കിലും ഇന്ന് വീണ്ടും മഴ ശക്തി പ്രാപിക്കുകയായിരുന്നു. വടക്കൻ എമിറേറ്റ്സിലും ദുബായിലുമാണ് കൂടുതൽ മഴ ലഭിച്ചത്.

Read More: UAE Rains: ദേശീയകാലാവസ്ഥാ കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍

ഈ സാഹചര്യത്തിലാണ് അടുത്ത 48 മണിക്കൂറിൽ വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അബുദാബി, അൽ ദഫ്ര, അബുദാബി-അൽ ഐൻ റോഡ് എന്നിവിടങ്ങളിലും മഴ ലഭിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ