ദുബായ്: അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ദൂരക്കാഴ്ച 1,000 കിലോമീറ്ററില്‍ താഴെയായ സാഹചര്യത്തില്‍ ദുബായ് പൊലീസ് വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

‘മോശം കാലാവസ്ഥയില്‍ ദൃശ്യത കുറഞ്ഞ സാഹചര്യത്തില്‍ വാഹനമോടിക്കുന്നവര്‍ക്ക്, പ്രത്യേകിച്ച് ബാഹ്യ പ്രദേശങ്ങളില്‍ ഉഉള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്,’ പൊലീസ് പറഞ്ഞതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ശക്തമായ കാറ്റും പൊടിക്കാററും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വടക്കു ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ കാറ്റിനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ആകാശം പൊതുവേ മേഘേവൃതമായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുമുള്ള അറിയിപ്പ്. വ്യത്യസ്തമായ തീവ്രതയില്‍ മഴയ്ക്കും ഇടിമിന്നലിനും ഉള്ള സാധ്യതയും ഉണ്ട്. എന്നാല്‍ ഉച്ച കഴിയുന്നതോടെ മേഘങ്ങള്‍ ക്രമേണ കുറഞ്ഞും വരും.

വാഹനമോടിക്കുന്ന സമയത്ത് മഴ പെയ്യുന്നതിന്റെ ദൃശ്യങ്ങല്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത് കടുത്ത ട്രാഫിക് നിയമ ലംഘനമാണെന്നും ഇങ്ങനെ ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പിഴ ഈടാക്കുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook