മനാമ: രാജ്യത്തെ കാലാവസ്ഥ വെള്ളിയാഴ്‌ചവരെ മാറ്റമില്ലാതെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മൂന്നു ദിവസങ്ങളായി നല്ല മഴയാണ് രാജ്യത്ത് ലഭിക്കുന്നത്. ഇടിയോട് കൂടിയ മഴയും കാറ്റും വരും ദിവസങ്ങളിലും തുടർന്നേക്കും. കഴിഞ്ഞ ദിവസം മാത്രം 14 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഫെബ്രുവരിയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് ഇപ്പോള്‍ കരുതുന്നതെന്നും കാലാവസ്ഥ വിഭാഗം വ്യക്തമാക്കി.

രാജ്യം ഇന്നലെ പൂര്‍ണമായും മേഘാവൃതമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെപ്പോലെ ഇന്നലെ കാറ്റ് ദുര്‍ബലമായി. എന്നാല്‍ ശക്തമായ മഴയില്‍ ഇന്നലെയും പല റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. ഇത് ചിലയിടങ്ങളില്‍ രാത്രിയായിട്ടും ഒഴിവാക്കാനായിട്ടില്ല. പലയിടത്തും ഡ്രൈനേജുകളുടെ ഒഴുക്ക് തടസപ്പെട്ടത് വെള്ളമൊഴിയുന്നതിനെ പ്രതികൂലമായി ബാധിച്ചു. ഇടവിട്ട് ശക്തമായ മഴ രാത്രിയും തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ