Latest News

ആരാണാ സുന്ദരി?: രാഹുൽ ഗാന്ധിക്കൊപ്പം സെൽഫിയെടുത്തത് മലയാളി പെൺകുട്ടി

യുഎഇ സ്വദേശിയാണെന്നും എയർപോർട്ട് ജീവനക്കാരിയാണെന്നും അങ്ങനെ മിനിറ്റുകൾക്കുള്ളിൽ അഭ്യൂഹങ്ങൾ പലതും പ്രചരിച്ചു

rahul gandhi, viral selfie, rahul dubai, ie malayalam, രാഹുൽ ഗാന്ധി, വൈറൽ സെൽഫി, ഐഇ മലയാളം, rahul gandhi in dubai, overseas news, rahul gandhi news, dubai news, pravasi vartha, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

ദുബായ്: ദ്വിദിന സന്ദർശനത്തിനായി ദുബായിൽ എത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഏറെ ആവേശത്തോടെയാണ് പ്രവാസികൾ സ്വീകരിച്ചത്. രാഹുലിന്റെ ദുബായ് സന്ദർശന വേളയിൽ സോഷ്യൽ മീഡിയ തിരഞ്ഞത് രാഹുലിനൊപ്പം സെൽഫിയെടുത്ത ഒരു സുന്ദരിയെയായിരുന്നു. സുന്ദരിക്കൊപ്പമുള്ള സെൽഫി രാഹുൽ ഗാന്ധി തന്റെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് ഈ സുന്ദരി ആരാണെന്ന് സോഷ്യൽ മീഡിയ അന്വേഷിക്കാൻ തുടങ്ങിയത്.

യുഎഇ സ്വദേശിയാണെന്നും എയർപോർട്ട് ജീവനക്കാരിയാണെന്നും അങ്ങനെ മിനിറ്റുകൾക്കുള്ളിൽ അഭ്യൂഹങ്ങൾ പലതും പ്രചരിച്ചു. ഒടുവില്‍ കണ്ടെത്തി,  കാസർഗോഡ് മേൽപറമ്പ് സ്വദേശി ഹസിൻ അബ്ദുള്ളയാണ് രാഹുൽ ഗാന്ധിക്കൊപ്പം വൈറലായ സെൽഫിക്ക് പോസ് ചെയ്തത്. ദുബായ് എയർപോർട്ടിൽ സഹോദരൻ നൗഫൽ അബ്ദുള്ളക്കൊപ്പമാണ് രാഹുൽ ഗാന്ധിയെ കാണാൻ ഹസിൻ എത്തിയത്. തിരക്ക് കാരണം ഹസിന് ഫോട്ടോ എടുക്കാനായില്ല. പിന്നാലെ രാഹുൽ ഗാന്ധി താമസിക്കുന്ന ജുമൈറ ബീച്ച് ഹോട്ടലിൽ കുടുംബസമേതം എത്തി. അനുവാദം വാങ്ങി രാഹുലിനൊപ്പം സെൽഫിയെടുത്ത് മൊബൈലിൽ സൂക്ഷിച്ചു.

സെൽഫിയെടുക്കുന്ന ഫോട്ടോ രാഹുൽ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും മൊബൈലിൽ പകർത്തി. സുരക്ഷാ ആവശ്യങ്ങൾക്കായി എടുക്കുന്നതാകുമെന്നാണ് ഹസിൻ കരുതിയത്. ഹസിനും കുടുംബവും കോഫീ ഷോപ്പിൽ ഇരിക്കുമ്പോഴാണ് സുഹൃത്തിന്റെ വാട്സ്ആപ്പ് സന്ദേശം വന്നത്. തുറന്നപ്പോൾ ഹസിൻ ഞെട്ടി. താനുമായുള്ള സെൽഫി രാഹുൽ ഗാന്ധി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതിന്റെ സ്ക്രീൻ ഷോട്ട്.

ദുബായിൽ സഹോദരനൊപ്പം ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തുന്ന ഹസിന് ഇപ്പോൾ നേരിട്ടും ഫോണിലും സോഷ്യൽ മീഡിയ വഴിയും അഭിനന്ദന പ്രവാഹമാണ്. ഒരു വലിയ സൗഭാഗ്യമാണ് വീണ് കിട്ടിയതെന്നും ആ എക്സൈറ്റ്മെന്റിൽ നിന്ന് ഇനിയും താൻ പുറത്ത് വന്നിട്ടില്ലെന്നും ഹസിൻ അബ്ദുള്ള ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

വാർത്ത: നൗഫൽ പാലക്കാടൻ

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Rahul gandhi dubai selfie malayalee girl

Next Story
ഇനി തൂക്കി നോക്കില്ല; ഗൾഫിൽ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാൻ നിരക്ക് ഏകീകരിച്ചുAir India
The moderation of comments is automated and not cleared manually by malayalam.indianexpress.com