ജിദ്ദ: യൂത്ത് ഇന്ത്യ അഖില സൗദി തലത്തിൽ സംഘടിപ്പിക്കുന്ന “ഹൃദയ വസന്തമാണ് ഖുർആൻ” ക്യാംപെയിന്റെ ജിദ്ദ തല പ്രഖാപനം യൂത്ത് ഇന്ത്യ സൗദി രക്ഷാധികാരി സി.കെ.മുഹമ്മദ് നജീബ് നിർവഹിച്ചു. ഖുർആൻ ജീവിതത്തിന്റെ സമസ്ത മേഖലകളിലും മാറ്റം ചെലുത്താൻ ശക്തമാണെന്നതിനു ചരിത്രവും വർത്തമാനവും സാക്ഷിയാണ്. കൊടും ക്രൂരമായ ഒരു സമൂഹത്തെ പ്രവാചകൻ ഖുർആനിന്റെ തണലിലേക്ക് ക്ഷണിച്ചപ്പോൾ അവർ ലോകത്തിനു മാതൃകയാവും വിധം ചരിത്രത്തിലിടം നേടി. അതുകൊണ്ട് ഖുർആൻ തീർക്കുന്ന വസന്തം നമ്മുടെ ഹൃദയങ്ങളിലും പൂത്തുലക്കേണ്ടതുണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. youth india, saudi arabia

സനയ്യാ കാൾ ആൻഡ് ഗൈഡൻസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ യൂത്ത് ഇന്ത്യ ജിദ്ദ ചാപ്ടർ പ്രസിഡന്റ് മുഹമ്മദ് റഫാത് അധ്യക്ഷത വഹിച്ചു. കാൾ ആൻഡ് ഗൈഡൻസ് സെന്റർ മലയാളം മേധാവി ഉണ്ണീൻ മൗലവി ആശംസകൾ അർപ്പിച്ചു. ക്യാംപെയിൻ കൺവീനർ സിറാജ് മമ്പാട് നന്ദി പ്രകാശിപ്പിച്ചു. ഇസ്‌മായിൽ കാക്കേങ്ങല് ഖിറാഅത് നടത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ