കുവൈത്ത് സിറ്റി: ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ സമ്മേളനം മെയ് 19 ന് വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് ഫര്‍വാനിയയിലെ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പരിശുദ്ധ ഖുര്‍ആന്‍ തുടര്‍ പഠന രംഗത്ത് അതിനൂതന രീതികള്‍ക്ക് തുടക്കം കുറിച്ച പണ്ഡിതനും കോഴിക്കോട് ട്രെയിനിങ് കോളജ് മുന്‍ ഇന്‍സ്ട്രക്ടറുമായ സി.എ സഈദ് ഫാറൂഖി നല്ലളം സംഗമത്തിലെ മുഖ്യാതിഥിയായിരിക്കും.

‘ഖുര്‍ആന്‍ വെളിച്ചം പകരുന്ന വേദം’ എന്ന വിഷയത്തില്‍ സഈദ് ഫാറൂഖിയും ‘വരവേല്‍ക്കാം നമുക്ക് റമസാനിനെ’ എന്ന വിഷയത്തില്‍ സയ്യിദ് അബ്ദുറഹിമാന്‍ തങ്ങളും ക്ലാസുകളെടുക്കും. സംഗമത്തില്‍ വെളിച്ചം ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ അവാര്‍ഡ് ദാനം, വെളിച്ചം പുതിയ മൊഡ്യൂല്‍ പ്രകാശനം എന്നിവ ഉണ്ടായിരിക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 99060684, 65829673, 65507714.

പരിപാടിയുടെ ഒരുക്കം പൂര്‍ത്തിയായി. ഫഹാഹീല്‍ ഇസ്‌ലാഹി ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്‍റ് എം.ടി.മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് കൊടുവള്ളി, സിദ്ദിഖ് മദനി, സ്വാലിഹ വടകര, അബ്ദുറഹിമാന്‍ അടക്കാനി, എന്‍ജി. അന്‍വര്‍ സാദത്ത്, എന്‍ജി. അഷ്റഫ്, യൂനുസ് സലീം, പി.വി അബ്ദുല്‍ വഹാബ് എന്നിവര്‍ സംസാരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ