കുവൈത്ത് സിറ്റി: ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ വെളിച്ചം വിങ് സംഘടിപ്പിച്ച ഖുര്‍ആന്‍ ഓണ്‍ലൈന്‍ അന്താരാഷ്ട്ര ക്വിസ്സ് മത്സരത്തിലെ ഗ്രാന്‍റ് ഫിനാലയില്‍ ഒന്നാം സ്ഥാനം ഷാഹിന ഫൈസൂഖ് (ബഹ്റൈന്‍) കരസ്ഥമാക്കി. രണ്ടാം സ്ഥാനം സഫാന ഫൈസല്‍ (അബൂദാബി), മൂന്നാം സ്ഥാനം ഹുസ്ന (പാലക്കാട്) എന്നിവര്‍ നേടി. ഷഹര്‍ബാന്‍ മുഹമ്മദ് ബേബിയെ കുവൈത്ത് റീജനല്‍ വിജയിയായി തിരഞ്ഞെടുത്തു.

കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍, ഖത്തര്‍, സൗദ്യ അറേബ്യ, അബൂദാബി, ഷാര്‍ജ, ദുബായ്, ബെംഗളൂരു, കേരളം തുടങ്ങി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. മര്‍ഹും മുഹമ്മദ് അമാനി മൗലവിയുടെ പരിഭാഷ അവലംബിച്ച് സൂറ. ഫുര്‍ഖാന്‍ അടിസ്ഥാനമാക്കിയാണ് മത്സരം നടന്നത്. വിജയികള്‍ക്കുള്ള സമ്മാന വിതരണം ഐഐസിയുടെ പൊതുപരിപാടിയില്‍ നടക്കും.

വിശുദ്ധ ഖുര്‍ആനിലെ സൂറ. ശുഹറാഇനെ അവലംബിച്ചുള്ള അടുത്ത ഓണ്‍ലൈന്‍ മത്സരം നവംബര്‍ 27 ന് ആരംഭിക്കും. പേര് റജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കുക +965 65829673 (വാട്സ്അപ്പ് മുഖേനയും റജിസ്റ്റര്‍ ചെയ്യാം).

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ