Latest News
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

Qatar Visa News: ഫാമിലി, ടൂറിസ്റ്റ് വിസകള്‍ നല്‍കുന്നത് ഖത്തര്‍ പുനരാരംഭിക്കുന്നു; വിശദാംശങ്ങള്‍

യാത്രക്കാര്‍ ഖത്തര്‍ നിര്‍ദേശിച്ചിരിക്കുന്ന യാത്രാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണം

ഖത്തര്‍: ജൂലൈ 12 മുതൽ ഖത്തറിലേക്കുള്ള ഫാമിലി, ടൂറിസ്റ്റ് എൻട്രി വിസ നൽകുന്നത് പുനരാരംഭിക്കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശകളുടേയും മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്നും മന്ത്രാലയം വ്യക്തമാക്കി.

“ഖത്തര്‍ അംഗീകാരം നല്‍കിയ വാക്സിന്‍ രാജ്യത്ത് എത്തുന്നതിന് 14 ദിവസം മുന്‍പ് സ്വീകരിച്ചവര്‍ ക്വാറന്റൈനില്‍ തുടരേണ്ട ആവശ്യമില്ല. 12 മാസത്തിനിടെ ഖത്തറില്‍ വച്ച് കോവിഡ് ബാധിക്കുകയും രോഗമുക്തി നേടുകയും ചെയ്തവരേയും ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്,” ആരോഗ്യമന്ത്രാലയം ട്വീറ്ററിലൂടെ അറിയിച്ചു.

സന്ദർശകർ രാജ്യത്ത് പ്രവേശിക്കുന്നതിന് 14 ദിവസം മുമ്പ് പൂർണ്ണമായി വാക്സിനേഷൻ സ്വീകരിച്ചാല്‍ മാത്രമേ പ്രവേശനം അനുവദിക്കൂ. കഴിഞ്ഞ 12 മാസത്തിനിടെ കോവിഡില്‍ നിന്ന് സുഖം പ്രാപിക്കുകയും ഒരു ഡോസ് വാക്സിൻ സ്വീകരിക്കുകയും ചെയ്ത ജി.സി.സി പൗരന്മാര്‍ ക്വാറന്റൈനില്‍ കഴിയേണ്ടതില്ല എന്നും മന്ത്രാലയം.

72 മണിക്കൂറിന് മുന്‍പ് എടുത്ത പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും യാത്രക്കാര്‍ കരുതണം. ബോർഡിംഗിന് മുമ്പ് അവർക്ക് എഹ്തേരാസ് ആപ്പ് വഴി അംഗീകാരവും ലഭിക്കണം.

രാജ്യങ്ങളെ വിവിധ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ക്വാറന്റൈന്‍ നിയമങ്ങള്‍. റെഡ്, യെല്ലൊ, ഗ്രീന്‍ എന്നീ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളില്‍ നിന്ന് വരുന്നവരും, വാക്സിന്‍ സ്വീകരിക്കാത്തവരും നിര്‍ബന്ധിത ക്വാറന്റൈനിയില്‍ കഴിയണം.

Also Read: India-Oman Flight News: ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് അനിശ്ചിത കാലത്തേക്ക് വിലക്കേര്‍പ്പെടുത്തി ഒമാന്‍

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Qatar to resume issuing family and tourist entry visas

Next Story
India-Oman Flight News: ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് അനിശ്ചിത കാലത്തേക്ക് വിലക്കേർപ്പെടുത്തി ഒമാൻOman, India, Flight News
The moderation of comments is automated and not cleared manually by malayalam.indianexpress.com