/indian-express-malayalam/media/media_files/uploads/2021/07/qatar-to-resume-issuing-family-and-tourist-entry-visas-527938-FI.jpg)
ഖത്തര്‍: ജൂലൈ 12 മുതൽ ഖത്തറിലേക്കുള്ള ഫാമിലി, ടൂറിസ്റ്റ് എൻട്രി വിസ നൽകുന്നത് പുനരാരംഭിക്കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശകളുടേയും മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്നും മന്ത്രാലയം വ്യക്തമാക്കി.
"ഖത്തര്‍ അംഗീകാരം നല്‍കിയ വാക്സിന്‍ രാജ്യത്ത് എത്തുന്നതിന് 14 ദിവസം മുന്‍പ് സ്വീകരിച്ചവര്‍ ക്വാറന്റൈനില്‍ തുടരേണ്ട ആവശ്യമില്ല. 12 മാസത്തിനിടെ ഖത്തറില്‍ വച്ച് കോവിഡ് ബാധിക്കുകയും രോഗമുക്തി നേടുകയും ചെയ്തവരേയും ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്," ആരോഗ്യമന്ത്രാലയം ട്വീറ്ററിലൂടെ അറിയിച്ചു.
New procedures on the travel and return policy to the State of Qatar to continue facilitating travel for travelers as of July 12thhttps://t.co/Zg15rsaCqe
— وزارة الصحة العامة (@MOPHQatar) July 8, 2021
സന്ദർശകർ രാജ്യത്ത് പ്രവേശിക്കുന്നതിന് 14 ദിവസം മുമ്പ് പൂർണ്ണമായി വാക്സിനേഷൻ സ്വീകരിച്ചാല്‍ മാത്രമേ പ്രവേശനം അനുവദിക്കൂ. കഴിഞ്ഞ 12 മാസത്തിനിടെ കോവിഡില്‍ നിന്ന് സുഖം പ്രാപിക്കുകയും ഒരു ഡോസ് വാക്സിൻ സ്വീകരിക്കുകയും ചെയ്ത ജി.സി.സി പൗരന്മാര്‍ ക്വാറന്റൈനില്‍ കഴിയേണ്ടതില്ല എന്നും മന്ത്രാലയം.
72 മണിക്കൂറിന് മുന്‍പ് എടുത്ത പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും യാത്രക്കാര്‍ കരുതണം. ബോർഡിംഗിന് മുമ്പ് അവർക്ക് എഹ്തേരാസ് ആപ്പ് വഴി അംഗീകാരവും ലഭിക്കണം.
Issuing of family and tourist entry visas to be restarted on July 12, 2021
— Ministry of Interior (@MOI_QatarEn) July 8, 2021
within the framework of the approved travel policies to and from the State of Qatar and based on the recommendations of @MOPHQatar regarding the #Covid19 developments. #MoIQatarpic.twitter.com/mSAqIIsBQj
രാജ്യങ്ങളെ വിവിധ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ക്വാറന്റൈന്‍ നിയമങ്ങള്‍. റെഡ്, യെല്ലൊ, ഗ്രീന്‍ എന്നീ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളില്‍ നിന്ന് വരുന്നവരും, വാക്സിന്‍ സ്വീകരിക്കാത്തവരും നിര്‍ബന്ധിത ക്വാറന്റൈനിയില്‍ കഴിയണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.