ദോഹ: ഖത്തറിൽ ആദ്യ ബാച്ച് കോവിഡ്-19 വാക്സിൻ തിങ്കളാഴ്ച (ഡിസംബർ 21) എത്തിച്ചേരുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനി അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
“അമീറിന്റെ നിർദേശപ്രകാരം, കോവിഡ് -19 വാക്സിൻ നാളെ കഴിഞ്ഞ് എത്തിച്ചേരും, നമ്മുടെ ആരോഗ്യ മാനദണ്ഡങ്ങൾക്കനുസരിച്ച് എല്ലാവർക്കും ഇത് നൽകാൻ ഞാൻ ആരോഗ്യമേഖലയിലുള്ളവരോട് നിർദ്ദേശിച്ചു,” പ്രധാനമന്ത്രി ശനിയാഴ്ച്ച പറഞ്ഞു.
Read More: സൗദിയിലും ബഹ്റൈനിലും കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചു
“മഹാമാരി നിയന്ത്രണത്തിലാക്കുന്നതിനും ക്രമേണ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനുമുള്ള വഴിയിലെ ഒരു സുപ്രധാന ഘട്ടമാണിത്,” എന്നും അദ്ദേഹം പറഞ്ഞു.
بتوجيهات من سمو الأمير المفدى تصل بعد غد أول شحنة من لقاح كوفيد19، وقد وجهت القطاع الصحي بتوفيره للجميع وفق معاييرنا الصحية. هذه خطوة مهمة على طريق احتواء الوباء وعودة الحياة لطبيعتها تدريجيا، وإذ نعبر عن فخرنا بنجاح خطتنا لمواجهة المرض نجدد شكرنا لفرقنا الطبية وكل المشاركين فيها
— خالد بن خليفة آل ثاني (@KBKAlThani) December 19, 2020
വാക്സിൻ തിങ്കളാഴ്ച എത്തുമെങ്കിലും വാക്സിനേഷൻ ദൗത്യം എപ്പോൾ ആരംഭിക്കുമെന്ന് വ്യക്തമല്ല. ഫൈസർ ബയോടെക് വാക്സിനാണ് രാജ്യത്ത് ആദ്യം എത്തിക്കുന്നത്. മോഡേണയുമായും ഖത്തര്‍ വാക്സിൻ വിതരണത്തിനായി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. മോഡേണയുടെ വാക്സിന് അടുത്തവര്‍ഷം ആദ്യം ഖത്തറിൽ എത്തിക്കുമെന്നാണ് വിവരം.
Read More: യുഎഇയിൽ കോവിഡ്-19 വാക്സിൻ വിതരണം ആരംഭിച്ചു
പ്രായമായവർക്കും വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കുമാണ് വാക്സിൻ ആദ്യം നൽകുകയെന്ന് പൊതുജനാരോഗ്യ മന്ത്രിയുടെ ഉപദേശക ഉപദേഷ്ടാവ് അബ്ദുൾ വഹാബ് അൽ മുസ്ലെ കഴിഞ്ഞ ആഴ്ച പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
രാജ്യത്തെ പൗരന്മാര്ക്കും പ്രവാസി താമസക്കാര്‍ക്കും വാക്സിന് സൗജന്യമായിരിക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. വാക്സിന് സ്വീകരിക്കുന്നത് നിർബന്ധമാക്കില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.