റിയാദ്: വര്‍ഷങ്ങള്‍ക്കു ശേഷം ഖത്തര്‍ വിമാനം സൗദി മണ്ണില്‍ പറന്നിറങ്ങിയതോടെ പിറന്നത് സാഹോദര്യത്തിന്റെ പുതിയ കാലം. സൗദി സമയം ഇന്നുച്ചയ്ക്ക് പന്ത്രണ്ടോടെ വടക്കന്‍ സൗദി അറേബ്യയിലെ അല്‍-ഉലയിലെ അമീര്‍ അബ്ദുല്‍ മജീദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തിലാണ് ഖത്തര്‍ വിമാനം ഇറങ്ങിയത്.
തൂവെള്ള വസ്ത്രത്തിനുമുകളില്‍ സുവര്‍ണ ബിഷ്ത് ധരിച്ച ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമാദ് അല്‍താനി സൗദി മണ്ണില്‍ കാലു കുത്തിയപ്പോള്‍ സൗദി സാക്ഷിയായത് ഐക്യത്തിന്റെ ഐതിഹാസിക നിമിഷങ്ങള്‍ക്ക്. കിരീടവകാശി അമീര്‍ മുഹമ്മദ്ബിന്‍ സല്മാന് നേരിട്ടെത്തിയാണ് അമീറിനെ സ്വീകരിച്ചത്.
Also Read: അബുദാബി ബിഗ് ടിക്കറ്റില്‍ 40 കോടി രൂപ നേടിയ മലയാളിയെ കണ്ടെത്തി
അഭിവാദ്യം ചെയ്ത അമീര്‍ കിരീടാവകാശിയോട് യാ അള്ളാ ഹയ്യ (ഊര്ജ്വസ്വലമായിരിക്കട്ടെ) നൂറ അല്‍ മംമലക (ഈ രാജ്യം പ്രകാശിക്കട്ടെ) എന്ന പ്രാര്‍ത്ഥന ചൊല്ലി. വാരിപ്പുണര്‍ന്നാണ് അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് മറുപടി കൊടുത്തത്. ലോകം സാക്ഷിയായ സ്നേഹ പ്രകടനത്തിനുശേഷം അവരൊന്നിച്ചു ഒന്നിച്ചു മുന്നോട്ടുനീങ്ങി. അല്‍ ഉലയയില്‍ നടക്കുന്ന 41-ാമത് ഗള്‍ഫ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് അമീര്‍ സൗദിയയിലെത്തിയിരിക്കുന്നത്.
2017 ജൂണില്‍ ഖത്തറുമായി സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ നയതന്ത്ര ബന്ധം അവസാനിപ്പിച്ചിരുന്നു. ഇതിനുശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളും തമ്മില്‍ സൗഹൃദം പങ്കിടുന്നത്. ഇന്നലെ അര്‍ധരാത്രിയാണ് ഉപരോധം അവസാനിപ്പിച്ച് സൗദി-ഖത്തര്‍ കര, ജല, വ്യോമ അതിര്‍ത്തികള്‍ തുറന്നത്.