Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

ഖത്തറിലേക്കുള്ള എല്ലാ യാത്രക്കാർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

ഐസിഎംആർ അംഗീകൃത പരിശോധനാ കേന്ദ്രത്തിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ മാത്രമാണ് പരിഗണിക്കുക

ഏപ്രിൽ 25 മുതൽ ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കുള്ള എല്ലാ യാത്രക്കാർക്കും കോവിഡ് നെഗറ്റീവ് പിസിആർ പരിശോധനാ ഫലത്തിന്റെ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഇന്ത്യയിൽ നിന്ന് യാത്ര തിരിക്കുന്ന വിമാനത്താവളത്തിലാണ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്.

കോവിഡ് വാക്സിൻ എടുത്തവരും മുൻപ് കോവിഡ് സ്ഥിരീകരിച്ചവരും അടക്കമുള്ളവർ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഐസിഎംആർ അംഗീകൃത പരിശോധനാ കേന്ദ്രത്തിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾക്ക് മാത്രമാണ് ഖത്തർ അധികൃതരുടെ അംഗീകാരമുള്ളത്.

An update for Qatar-bound passengers ⚠️⚠️ #ExpressUpdate #QatarUpdate #AirIndiaExpress #FlyWithUs #FlyWithIX

Posted by Air India Express on Thursday, 22 April 2021

ഖത്തറിലെത്തുന്ന സമയത്തിന് 72 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനകളുടെ സർട്ടിഫിക്കറ്റുകൾക്ക് മാത്രമാണ് ഇത്തരത്തിൽ സാധുതയുണ്ടാവുകയെന്നും എയർ ഇന്ത്യ എക്സപ്രസ്സിന്റെ ഇതു സംബന്ധിച്ച ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Qatar bound passengers need covid negative certificate says air india express

Next Story
ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രക്കാർക്ക് കോവിഡ് പരിശോധനാ സർട്ടിഫികറ്റ് നിർബന്ധമാവുംdubai, ദുബായ്, dubai travel updates, ദുബായ് യാത്ര സംബന്ധിച്ച വിവരങ്ങൾ, covid-19, കോവിഡ് -19, covid-19 test report, കോവിഡ് -19 പരിശോധനാ റിപ്പോർട്ട്, covid-19 negative report, കോവിഡ് -19 നെഗറ്റീവ് റിപ്പോർട്ട്, covid-19 negative cerificate, , കോവിഡ് -19 നെഗറ്റീവ് സർട്ടിഫിക്കറ്റ്, covid rc-pcr test,  , കോവിഡ് ആർടി-പിസിആർ ടെസ്റ്റ്, pure health Dubai, പ്യൂര്‍ ഹെല്‍ത്ത് ദുബായ്, air india express, എയർ ഇന്ത്യ എക്‌സ്‌പ്രസ്, micro health lab kerala, മൈക്രോ ഹെൽത്ത് ലാബ്, indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, മലയാളം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com