scorecardresearch
Latest News

ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് എംബസി അറ്റസ്റ്റേഷനും നോര്‍ക്ക റൂട്ട്‌സ് വഴി

നിലവില്‍ ലഭ്യമായ യുഎഇ, കുവൈത്ത് എംബസി അറ്റസ്റ്റേഷനുകള്‍ക്ക് പുറമേയാണിത്

Passport, Birth Certificate, Aadhaar Card, Pan Card

കൊച്ചി: ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലേയ്ക്ക് ആവശ്യമായ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന്‍ ഇനി മുതല്‍ നോര്‍ക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജിയണല്‍ ഓഫീസുകള്‍ മുഖേന ചെയ്യാമെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. നിലവില്‍ ലഭ്യമായ യുഎഇ, കുവൈത്ത് എംബസി അറ്റസ്റ്റേഷനുകള്‍ക്ക് പുറമേയാണിത്.

ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, പഠിച്ച സ്ഥാപനത്തില്‍ നിന്നുള്ള ബോണഫൈഡ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നോര്‍ക്ക റൂട്ട്‌സ് മുഖേനയുള്ള എച്ച്ആര്‍ഡി, എംഇഎ അറ്റസ്റ്റേഷനുശേഷമാണ് ഖത്തര്‍ എംബസി അറ്റസ്റ്റേഷനായി സമര്‍പ്പിക്കേണ്ടത്. സര്‍ട്ടിഫിക്കറ്റിന് 3,000 രൂപ നിരക്കിലാണ് ഫീസ്. ബഹ്റൈന്‍ എംബസി അറ്റസ്റ്റേഷന് സര്‍ട്ടിഫിക്കറ്റിന് 2,750 രൂപയും കുവൈത്ത് എംബസി അറ്റസ്റ്റേഷന് സര്‍ട്ടിഫിക്കറ്റിന് 1,250 രൂപയുമാണ് ഫീസ്. ഫോണ്‍ : 1800 425 3939, 0471 2333339, വെബ്‌സൈറ്റ്: http://www.norkaroots.net.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Qatar bahrain kuwait embassy attestation through norka