റിയാദ്: ആലപ്പുഴ പുന്നപ്ര-വണ്ടാനം ഷറഫുല്‍ ഇസ്‌ലാം പ്രവാസി ഘടകം വാര്‍ഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു. പരിപാടി സി.കെ.സലിം ഉദ്ഘാടനം ചെയ്തു. ഷരീഫ് സഈദ് അധ്യക്ഷത വഹിച്ചു. റാഫി മാലെപറമ്പ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജലീല്‍ ആലപ്പുഴ, സാജിദ് ആലപ്പുഴ, അബ്ദുല്‍ വഹാബ്, സൈഫ് ഹെര്‍ഫി, ബഷര്‍ വയനാട്, ജലീല്‍ കുളതറ, നിസാര്‍ കോലോത്ത്, ഷിഹാബ് പോളക്കുളം, ഷാഫി പളളിവെളി പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സാജാദ് വാണിയപ്പുര (പ്രസിഡന്റ്), റാഫി മലേപറമ്പില്‍ (സെക്രട്ടറി), നാസര്‍ ആഫിയത്ത് (ട്രഷറര്‍), സത്താര്‍ ആലവേലി (വൈ. പ്രസി), ഷാജി നെടുങ്ങാക്കുളം (ജൊ, സെക്ര), ഷിഹാബ് പോളക്കുളം (കോ-ഓര്‍ഡിനേറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു.

ആലപ്പുഴ പുന്നപ്ര-വണ്ടാനം ഷറഫുല്‍ ഇസ്‌ലാം പ്രവാസി ഘടകം പുതിയ ഭരണ സമിതി അംഗങ്ങളും ഭാരവഹികളും

നിസാര്‍ കോലത്ത്, ജലീല്‍ എന്നിവര്‍ രക്ഷാധികാരികളാണ്. സജ്ജാദ് വാണിയപ്പുരക്കല്‍ സ്വാഗതവും ആഷിഖ് ഖിറാഅത്തും നടത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ