കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കാലയളവില്‍ പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാന്‍ അവസരം ഉണ്ടാകും.

കുവൈത്തില്‍ ഒരു ലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 30,000 പേര്‍ ഇന്ത്യക്കാരാണെന്നും കുവൈത്ത് ഭരണകൂടത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. അവരെ തിരിച്ചയക്കുന്നതിന് വേണ്ടിയാണ് പൊതുമാപ്പ് സമ്പ്രദായം പ്രഖ്യാപിച്ചിരിക്കുന്നത്.

ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖാലിദ് അൽ ജറാഹ് ഒപ്പുവെച്ച ഉത്തരവ് പ്രകാരം ജനുവരി 29 മുതൽ ഫെബ്രുവരി 22 വരെയാണ് ഇളവ് സമയം അനുവദിച്ചിരിക്കുന്നത്‌. എന്നാൽ സിവിൽ ക്രിമിനൽ കേസുകളിലോ സാമ്പത്തിക വ്യവഹാരങ്ങളിലോ ഉൾപ്പെട്ടവർക്ക് കേസ് നടപടികൾ പൂർത്തിയാക്കാതെ രാജ്യം വിടാൻ സാധിക്കില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ