റിയാദ്: പ്രിൻസ് സുൽത്താൻ മിലിട്ടറി മെഡിക്കൽ സെന്റർ മലയാളി അസോസിയേഷൻ ഒന്നാം വാർഷികം ആഘോഷിച്ചു. ചടങ്ങിൽ ആതുര സേവന രംഗത്ത് ഒമ്പത് വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന സാജാന ജോർജിനും ലൈമിക്കും യാത്രയയപ്പ് നൽകി. കഴിഞ്ഞ ഒരു വർഷമായി ജീവകാരുണ്യ സാംസ്‌കാരിക പ്രവർത്തനങ്ങളുമായി ആശുപത്രിയി ജീവനക്കാർക്കിടയിൽ പ്രവർത്തിച്ചു വരുന്ന സംഘടന വരും ദിവസങ്ങളിൽ വിപുലമായ കർമ്മ പരിപാടികൾക്ക് തുടക്കം കുറിക്കുമെന്ന് ജോജോ അഗസ്റ്റിൻ പറഞ്ഞു. മുഹമ്മദ് റഫീഖ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ആഘോഷ ചടങ്ങ് മാധ്യമ പ്രവർത്തകനും ആക്ടിവിസ്റ്റുമായ നജിം കൊച്ചു കലുങ്ക് ഉoഘാടനം ചെയ്തു.

അതിഥികളായി എത്തിയ റിയാദിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ശകീബ് കൊളക്കാടൻ സഫ മക്ക മെഡിക്കൽ ഗ്രൂപ്പ് പ്രധിനിധി നൗഫൽ പാലക്കാടൻ എന്നിവർ ആശംസകൾ അറിയിച്ചു. സാജാനയ്ക്കും ലൈമിക്കും സംഘടനയുടെ ഉപഹാരവും മൊമെന്റോയും സമ്മാനിച്ചു. വാർഷികഘോഷങ്ങളോനുബന്ധിച്ചു അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മനോജ് കുരുവിള ജ്യോതി കുരുവിള എന്നിവർ നടത്തിയ പ്രശ്‌നോത്തിരിയിൽ സർജിക്കൽ ഓങ്കോളജി ടീം ഒന്നാം സ്ഥാനവും എൻജിനീയറിങ് ആൻഡ് ഗൈനക്കോളജി ടീം രണ്ടാം സ്ഥാനവും നേടി.

സജാദ് കളത്തിങ്കൽ, ഷൈബി, റജി, മെറീന ജിൻസ്, ജാസ്മിൻ, സുനിൽ, ഷിനോജ്, കുര്യൻ, ടിന്റു, റോബിൻ, ജൂലി, വർഗീസ്, അന്ന, ലെനി, സാലി സണ്ണി, ബിൻസി ജോജി, ലൈൻസ് ജേക്കബ്, സന്ധ്യ ജോസഫ്, ടിന്റു ദേവസ്യ, സക്കീർ വയനാട്, ട്വിങ്കിൾ ജോജി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നസീബ് കലാഭവൻ, ഷിനു നസീബ്, മനോജ് കുരുവിള, മുഹമ്മദ് ഇഖ്ബാൽ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ജ്യോതി കുരുവിള സ്വാഗതവും മുജീബ് മലയിൽ നന്ദിയും പറഞ്ഞു. പുതിയ ടീം കോ-ഓർഡിനേറ്റർമാരായി മുഹമ്മദ് റഫീഖ്, ബിൻസി, ജോജി, ജോജോ, അഗസ്റ്റിൻ, സാലി സണ്ണി, മനോജ് കുരുവിള, മെറീന ജിൻസ്,ടിന്റു റോബിൻ, ഷൈബി റെജി, ജാസ്മിൻ സുനിൽ എന്നിവരെ തിരഞ്ഞെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ