റിയാദ്: സൗദി അറേബ്യയില്‍ അക്കൗണ്ടന്റുമാര്‍ക്കു പ്രൊഫഷണല്‍ റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയതോടെ അക്കൗണ്ടിങ് ജോലികള്‍ ചെയ്യുന്ന ജീവനക്കാര്‍ക്കു കമ്പനികളുടെ എച്ച്ആര്‍ വിഭാഗം നോട്ടീസ് അയച്ചുതുടങ്ങി.
ഇഖാമ കാലാവധി അവസാനിക്കും മുമ്പ് അസ്സല്‍ രേഖയുമായി റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നും അല്ലാത്ത പക്ഷം ജോലിയില്‍ തുടരാനാകില്ലന്നുമാണു മുന്നറിയിപ്പില്‍ പറയുന്നത്. വര്‍ഷങ്ങളായി ഒരേ കമ്പനിയില്‍ അക്കൗണ്ടിങ് ജോലി ചെയ്തവര്‍ മുതല്‍ ഉയര്‍ന്ന പദവികളില്‍ ജോലി ചെയ്യുന്നവര്‍ക്കു വരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read More: യുഎഇയില്‍ തൊഴില്‍ പെര്‍മിറ്റ് ഇനി 48 മണിക്കൂറിനകം
അക്കൗണ്ടിങ്ങാണ് ഇഖാമയില്‍ രേഖപ്പെടുത്തിയ തൊഴിലെങ്കിലും മറ്റു പല തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ കുറവല്ല. ഇത്തരക്കാര്‍ക്കു പുതിയ നിയമം ഭീഷണിയാകും. തൊഴില്‍ മാറ്റാനുള്ള സമയ പരിധി അവസാനിച്ചതോടെ പലരും ആശങ്കയിലാണ്.
Read More: ഇ-വിസ ഇല്ലെങ്കിലും ഇന്ത്യക്കാർക്കു സൗദിയിലെത്താം
പ്രൊഫഷണല്‍ റെജിസ്‌ട്രേഷന്‍ നടത്താന്‍ രൂപീകരിച്ച സോക്പ നടപടികള്‍ പൂര്‍ത്തിയാക്കാതെ ഇനി അക്കൗണ്ടിങ് പ്രൊഫഷനുള്ള ഇഖാമകള്‍ പുതുക്കില്ല. സോക്പ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ സര്‍ട്ടിഫികറ്റുകള്‍ വെരിഫിക്കേഷന്‍ ഏജന്‍സികള്‍ വഴി പരിശോധനയ്ക്ക് അയയ്ക്കണം. വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയശേഷമാണു റജിസ്‌ട്രേഷന്‍ കാര്‍ഡ് അനുവദിക്കുക.
സൗദിയില്‍ അംഗീകാരമില്ലാത്തെ സ്ഥാപനങ്ങളില്‍നിന്നു യോഗ്യത നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്കു വെരിഫിക്കേഷന്‍ ലഭിക്കില്ല.
വാര്‍ത്ത: നൗഫല്‍ പാലക്കാടന്‍