ദേശീയ ദിനാഘോഷത്തിന്രെ ഭാഗമായുളള അവധി യു എ ഇ പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയ്ക്ക് മൂന്ന് ദിവസമാണ് തുടർച്ചയായി അവധി ലഭിക്കുക. നവംബർ മുപ്പത് മുതൽ ഡിസംബർ രണ്ട് വരെയായിരിക്കും സ്വകാര്യമേഖലയ്ക്ക് ഈ അവധി ലഭിക്കുക. യു എ ഇ മാനവവിഭശേഷി മന്ത്രാലയമാണ് സ്വകാര്യമേഖലയ്ക്കുളള അവധി പ്രഖ്യാപനം അറിയിച്ചത്.

മൂന്ന് ദിവസം നീളുന്ന അവധിക്കു ശേഷം സ്വകാര്യമേഖലയിലെ പ്രവർത്തനം ഡിസംബർ മൂന്ന് മുതൽ സാധാരണഗതിയിൽ നടക്കും.

യു എ ഇ സർക്കാർ കഴിഞ്ഞ ആഴ്ച പൊതുമേഖലയ്ക്ക് ദേശീയദിനാഘോഷ അവധി പ്രഖ്യാപിച്ചിരുന്നു.

യു എ ഇ മാനവവിഭവശേഷി മന്ത്രാലയത്തിന്രെ സർക്കുലർ പ്രകാരം നാല് ദിവസമായിരിക്കും ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് പൊതുമേഖലയ്ക്ക് ലഭിക്കുന്ന അവധി.
നവംബർ 30 ന് ആരംഭിക്കുന്ന അവധി ഡിസംബർ മൂന്ന് വരെ നാല് ദിവസം പൊതുമേഖലയ്ക്കുണ്ടാകും. ഡിസംബർ നാല് മുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കും.

യുഎഇ മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പ്രവാചകൻ മുഹമ്മദിന്റെ ജന്മദിനവും, രക്തസാക്ഷി ദിനവും പ്രമാണിച്ചാണ് അവധി. ഡിസംബർ നാല് മുതൽ സാധാരണ പോലെ പ്രവൃത്തി ദിവസമായിരിക്കുമെന്നാണ് മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ