Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

റീമ ഇനി സൗദിയുടെ നയതന്ത്ര മുഖം; ആഹ്ളാദം പങ്കിട്ട് സൗദി വനിതകൾ

ചരിത്രത്തിലാദ്യമായാണ് സൗദി അറേബ്യ വനിതയെ അംബാസഡറായി നിയമിക്കുന്നത്

റിയാദ്: സൗദി അറേബ്യയുടെ യുഎസ് അംബാസിഡറായി റീമ ബിൻത് ബന്ദർ ബിൻ സുൽത്താൻ അൽ സൗദ് സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിലാണ് റീമയെ അമേരിക്കൻ അംബാസിഡറായി നിയമിക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിറക്കിയത്. ചരിത്രത്തിലാദ്യമായാണ് സൗദി അറേബ്യ വനിതയെ അംബാസഡറായി നിയമിക്കുന്നത്.

ചരിത്രമാറ്റത്തിന് സൗദി ഒരുങ്ങിയപ്പോൾ രാജ്യത്തെ വനിതകൾ ആഹ്ലാദത്തിലും പ്രതീക്ഷയിലുമാണ്. സുപ്രധാന പദവിയിൽ ഒരു സൗദി വനിത എത്തിയതിലുളള ആഹ്ലാദം ആരും മറച്ചു വയ്ക്കുന്നില്ല. റീമയ്ക്ക് അഭിവാദ്യമർപ്പിച്ചും സൗദി ഭരണകൂടത്തിന് അഭിനന്ദനം അറിയിച്ചും ട്വീറ്റുകൾ നിറയുകയാണ്.

ജോർജ് വാഷിങ്ടൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിഎ പൂർത്തിയാക്കിയ റീമ അമേരിക്കയിൽ നിന്ന് മ്യൂസിയോളജിയിൽ ബിരുദം നേടിയിട്ടുണ്ട്. ഫോബ്സ് മാഗസിന്റെ ശക്തരായ 200 വനിതകളുടെ പട്ടികയിൽ 16-ാം സ്ഥാനത്ത് റീമ ബിൻത് ബന്ദർ ബിൻ സുൽത്താൻ അൽ സൗദ് ഇടം നേടിയിരുന്നു.

വാർത്ത: നൗഫൽ പാലക്കാടൻ

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Princess reema sworn in as new saudi envoy to us

Next Story
മഴയിൽ വാദി ഹനീഫ നിറഞ്ഞൊഴുകി, താഴ്‌വാരം കാണാൻ സന്ദർശകരുടെ തിരക്ക്
The moderation of comments is automated and not cleared manually by malayalam.indianexpress.com