റിയാദ്: 25 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന റഹീം ഓമശ്ശേരിക്ക് പ്രവാസി സാംസ്കാരിക വേദി സെൻട്രൽ കമ്മറ്റിയുടേയും വെസ്റ്റ് മേഖലയുടേയും സംയുക്ത ആഭിമുഖ്യത്തിൽ യാത്രയയപ്പ് നല്‍കി. ക്ലാസിക് ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പിൽ മേഖല പ്രസിഡന്റ് അജ്മൽ ഹുസൈൻ അധ്യക്ഷനായിരുന്നു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സാജു ജോർജ് ഉദ്ഘാടനം നിർവഹിച്ചു.

പരിപാടിയിൽ മേഖല പ്രസിഡന്റ് അജ്മൽ ഹുസൈൻ അധ്യക്ഷനായിരുന്നു. പ്രവാസികളെ സംബന്ധിച്ചേടത്തോളം പെട്ടെന്ന് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകാൻ കഴിയുക എന്നത് സന്തോഷകരമാണെങ്കിലും റഹീം ഓമശ്ശേരി യുടെ തിരിച്ച് പോക്ക് റിയാദിലെ പ്രവാസികൾക്ക് വലിയ നഷ്ടമാണെന്ന് അധ്യക്ഷ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി റഹ്മത്ത് ഇലാഹി, അലി ആറളം, കുഞ്ഞിമോൻ പത്മാലയം, റജീന റഷീദ്, സലീഷ് മാസ്റ്റർ, സലീം മാഹി, അബ്ദുറഹ്മാൻ ഒലയാൻ, ലത്തീഫ് തെച്ചി എന്നിവർ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.

പ്രവാസി സെൻട്രൽ കമ്മിറ്റിയുടെ സ്നേഹോപഹാരം പ്രസിഡന്റ് സാജു ജോർജും വെസ്റ്റ് മേഖലയുടെ ഉപഹാരം സെൻട്രൽ കമ്മിറ്റി അംഗം ജിജൻ ഷെർലിനും സമ്മാനിച്ചു. സെൻഡ്രൽ കമ്മിറ്റി അംഗം ലത്തീഫ് തെച്ചി പൊന്നാട അണിയിച്ചു. റഹീം ഓമശ്ശേരി കൃതജ്ഞത രേഖപ്പെടുത്തി. വെസ്റ്റ് മേഖല സെക്രട്ടറി ഷറഫുദ്ദീൻ സ്വാഗതവും റുക്സാന ഇർഷാദ് നന്ദിയും പറഞ്ഞു. റിയാദ് ഇന്റർനാഷണൽ എക്സിബിഷൻ കമ്പനിയിൽ പർചേർസറായാണ് റഹീം ഓമശ്ശേരി ജോലി ചെയ്തിരുന്നത്. ശുമേസി ഹോസ്പിറ്റലിൽ നഴ്സായ ലൈലയാണ് ഭാര്യ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ