റിയാദ്: കേളി കലാ സാംസ്‌കാരികവേദിയുടെ ഒന്‍പതാം കേന്ദ്ര സമ്മേളനത്തിനു മുന്നോടിയായി നടക്കുന്ന അസ്സീസിയ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി അസ്സീസിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ”അതിര്‍ത്തിയുടെ രാഷ്ട്രീയം” എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
രാജ്യത്തിന്റെ അതിര്‍ത്തിയിലുണ്ടാകുന്ന സംഘര്‍ഷങ്ങളെപ്പോലും തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗപ്പെടുത്തുകയാണ് ആര്‍എസ്സ്എസ്സ് സംഘ്പരിവാര്‍ ആജ്ഞാനുവര്‍ത്തിയായ മോഡി സര്‍ക്കാരെന്ന് സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

കേളി കേന്ദ്ര രക്ഷാധികാരിസമിതി അംഗം ദയാനന്ദന്‍ ഹരിപ്പാട് സെമിനാര്‍ ഉത്ഘാടനം ചെയ്തു. കേന്ദ്ര സാംസ്‌കാരിക വിഭാഗം ജോ: കണ്‍വീനര്‍ രാജു നീലകണ്‍ഠന്‍ മോഡറേറ്ററായിരുന്നു. അസ്സീസ്സിയ ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ സതീഷ് ബാബു കോങ്ങാടന്‍ വിഷയം അവതരിപ്പിച്ചു. അബ്ദുള്‍ വാഹിദ്, ലജേഷ്, പ്രദീപ്, സുഭാഷ്, ഹംസ, അലിക്കുട്ടി, അലി പട്ടാമ്പി, റഫീഖ്, അബ്ദുള്‍അസ്സീസ് എന്നിവര്‍ വിഷയത്തെ ആസ്പദമാക്കിയുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ