റിയാദ്: ലോകത്തെമ്പാടുമുള്ള പ്രവാസികള്‍ പ്രതീക്ഷിച്ചിരുന്നതുപോലെ തന്നെ പ്രവാസികളെ മറക്കാത്ത ഒരു ബജറ്റാണ് കേര്‍ള സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റെന്ന് റിയാദ് കേളി കലാ സാംസ്‌കാരികവേദി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനും പൊതുആരോഗ്യത്തിനും പൊതുവിദ്യാഭ്യാസത്തിനും മുന്‍ഗണന നല്‍കുകയും പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ ഉള്‍പ്പെടെ എല്ലാ ക്ഷേമ പെന്‍ഷനുകളും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ജനക്ഷേമ ബജറ്റ് അവതരിപ്പിച്ച പിണറായി സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായും വാര്‍ത്താക്കുറുിപ്പില്‍ പറഞ്ഞു.
പശ്ചാത്തല സൗകര്യ വികസനത്തിനായി വിദേശ മലയാളികളെ കൂടി ഉള്‍പ്പെടുത്തിയുള്ള വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചതിലൂടെയും ക്ഷേമപെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ച് അധ:സ്ഥിത വിഭാഗങ്ങള്‍ക്കും സാധാരണ ജനവിഭാഗങ്ങള്‍ക്കും ഒപ്പമാണ് സര്‍ക്കാരെന്ന് ഒരിക്കല്‍കൂടി വിളംബരം ചെയ്യുകയാണ് ഈ ബജറ്റെന്നും നോട്ട് നിരോധനമെന്ന മനുഷ്യ നിര്‍മ്മിത ദുരന്തത്തില്‍ നിന്ന് ഒരു പരിധിവരെ കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് ഈ ബജറ്റ് ആശ്വാസമാകുമെന്നും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ