റിയാദ്: കിഴക്കൻ റിയാദിലും അൽ ഖസീമിലും മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത. വെള്ളിയാഴ്ച രാത്രി വരെ സമ്മിശ്രമായ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചിലയിടങ്ങളില്‍ മഴയ്ക്കും മറ്റ് ചില സ്ഥലങ്ങളില്‍ പൊടിക്കാറ്റടിക്കാനും സാധ്യതയുണ്ട്. റിയാദിലും അൽ ഖസീമിലും വെള്ളിയാഴ്ച രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും.

അതേസമയം, റിയാദിൽ പലയിടത്തും വെള്ളിയാഴ്ച രാവിലെ മുതൽ ഉരുണ്ടു കൂടിയ കാര്‍മേഘങ്ങള്‍ പെയ്തിറങ്ങി. മഴയോടൊപ്പം റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി. ചാറ്റൽ മഴ തുടരുകയാണ്. റിയാദിൽ ഇന്നത്തെ താപനില 24 ഡിഗ്രി സെൽഷ്യസാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ