അ​ബൂ​ദ​ബി: ചരിത്രപരമായ സന്ദര്‍ശനത്തിന് യുഎഇയിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഊഷ്മളമായ വരവേല്‍പ്പ്. അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ നഹ്യാനും ചേര്‍ന്നാണ് മാര്‍പാപ്പയെ സ്വീകരിച്ചത്.

യുഎഇയുടെ ഔപചാരിക ക്ഷണം സ്വീകരിച്ച് അറബ് ലോകത്ത് ആദ്യമായെത്തി മാര്‍പാപ്പയ്ക്ക് രാജ്യം നല്‍കാവുന്ന ഉന്നതമായ സ്വീകരണമാണ് നല്‍കിയത്. ചടങ്ങിനായി പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലെത്തിയ മാര്‍പാപ്പയെ കാറിനടുത്തേക്കു ചെന്ന് ആശ്ലേഷിച്ചായിരുന്നു ഇരുവരുടെയും വരവേല്‍പ്. തുടര്‍ന്ന് കൊട്ടാരത്തിനുള്ളിലേക്ക് ഇരുവരും ചേര്‍ന്ന് മാര്‍പാപ്പയെ ആനയിച്ചു. ലോകത്തിലെ രണ്ടു വലിയ മതങ്ങള്‍ തമ്മിലുളള സഹകരണം, സഹവര്‍ത്തിത്വം, പരസ്പര ബഹുമാനം എന്നിവ ഊട്ടിയുറപ്പിച്ച മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശനം മേഖലയിലാകെ പുതിയ ഉണര്‍വും ആവേശവുമായെന്ന് യുഎഇ സര്‍ക്കാര്‍ പറഞ്ഞു.

തന്റെ യു.​എ.​ഇ സ​ന്ദ​ർ​ശ​നം സ​മാ​ധാ​ന പാ​ത​ക​ളി​ൽ ഒ​രു​മി​ച്ച്​ സ​ഞ്ച​രി​ക്കാ​നും ഒ​രു​മി​ച്ച്​ ആ​ശ​യ​കൈ​മാ​റ്റ​ത്തി​ന്റെ താ​ൾ കു​റി​ക്കാ​നു​മാ​ണെ​ന്ന്​ ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ പറഞ്ഞു. ട്വി​റ്റ​റി​ലാ​ണ്​ മാ​ർ​പാ​പ്പ ഇ​ങ്ങ​നെ കു​റി​ച്ച​ത്. ഒ​രു സ​ഹോ​ദ​ര​നാ​യാ​ണ്​ യു.​എ.​ഇ സ​ന്ദ​ർ​ശി​ക്കു​ന്ന​തെ​ന്നും ത​നി​ക്ക്​ വേ​ണ്ടി പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റി​ൽ പ​റ​ഞ്ഞു.

യു.​എ.​ഇ സ​ന്ദ​ർ​ശ​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യി ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ യു.​എ.​ഇ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക്​ ആ​ശം​സ​യ​റി​യി​ച്ച്​ നേ​ര​ത്തെ വി​ഡി​യോ പോ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു. ഇ​റ്റാ​ലി​യ​ൻ ഭാ​ഷ​യി​ലു​ള്ള വി​ഡി​യോ​യി​ൽ ഇ​സ്​​ലാ​മി​ക അ​ഭി​സം​േ​ബാ​ധ​ന വാ​ക്യ​മാ​യ ‘അ​സ്സ​ലാ​മു അ​ലൈ​ക്കും’ എ​ന്ന്​ പ​റ​ഞ്ഞു​കൊ​ണ്ടാ​ണ്​ സം​ഭാ​ഷ​ണം ആ​രം​ഭി​ച്ച​ത്. സ​ഹ​വ​ർ​ത്തി​ത്വ​ത്തി​നും മാ​ന​വ സാ​ഹോ​ദ​ര്യ​ത്തി​നും മാ​​തൃ​ക​യാ​കാ​ൻ പ​രി​ശ്ര​മി​ക്കു​ന്ന രാ​ജ്യ​മാ​യ യു.​എ.​ഇ വി​ഭി​ന്ന നാ​ഗ​രി​ക​ത​ക​ളു​ടെ​യും സം​സ്​​കാ​ര​ങ്ങ​ളു​െ​ട​യും സം​ഗ​മ​കേ​ന്ദ്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook