അബൂദാബി: 11കാരന്റെ കൊലപാതകത്തിന് തൊട്ടുമുമ്പുളള നിമിഷങ്ങള്‍ അടങ്ങുന്ന വീഡിയോ അബൂദാബി പൊലീസ് പുറത്തുവിട്ടു. പര്‍ദ്ദ അണിഞ്ഞ കൊലപാതകി ആണ്‍കുട്ടിയെ സ്ത്രീ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് കെട്ടിടത്തിന് മുകളില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അബൂദാബി അല്‍ എമറേറ്റ്സിന്റെ ഊലൂം അല്‍ ദര്‍ എന്ന ട്വിറ്റര്‍ പേജ് വഴിയാണ് പൊലീസ് വീഡിയോ പുറത്തുവിട്ടത്. സ്ത്രീ വേഷം ധരിച്ച ഒരാള്‍ കയ്യില്‍ ബാഗും എടുത്ത് കെട്ടിടത്തിലേക്ക് വരുന്നത് വീഡിയോയില്‍ കാണാം. കുട്ടിയേയും കൊണ്ടാണ് ഇയാള്‍ ലിഫ്റ്റില്‍ കയറിയത്.

പാക്കിസ്ഥാന്‍ പൗരനായ കൊലപാതകി കുട്ടിയെ കഴുത്ത് മുറുക്കി കൊല്ലാന്‍ ഉപയോഗിച്ച കയറും വീഡിയോയില്‍ കാണാം. ജൂണ്‍ 1ന് പളളിയിലേക്ക് എന്നും പറഞ്ഞ് പോയ ആസാന്‍ മജീദ് എന്ന കുട്ടിയെ ആണ് ഇയാള്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.

മുറൂര്‍ റോഡിലെ കെട്ടിടത്തിന് മുകളില്‍ ജൂണ്‍ 2നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇവിടത്തെ ഹോട്ടലിലാണ് കുട്ടി പിതാവിനൊപ്പം താമസിച്ചിരുന്നത്. കുട്ടിയുടെ കുടുംബവുമായി ബന്ധമുളള കൊലപാതകി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. കുട്ടിക്ക് അറിയാവുന്നത് കൊണ്ടാണ് സ്ത്രീ വേഷം ധരിച്ചതെന്നും ഇയാള്‍ മൊഴി നല്‍കി. കൊലപാതകത്തിന് ശേഷം കടന്നുകളഞ്ഞ ഇയാളെ പൊലീസ് വലയിലാക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook