ദുബായ്: വാഹനമോടിക്കുന്നത് അമിത വേഗത്തിലല്ലെന്ന് ഉറപ്പാക്കാന്‍ ഓരോ റോഡിന്റെയും വേഗപരിധി മനസിലാക്കണമെന്ന നിര്‍ദേശവുമായി ദുബായ് പൊലീസ്. സെപ്റ്റംബറിലെ ഏറ്റവും പുതുക്കല്‍ അനുസരിച്ച് മണിക്കൂറില്‍ 60 മുതല്‍ 120 കിലോമീറ്റര്‍ വരെയാണ് ദുബായ് റോഡുകളിലെ വേഗപരിധി.
ഹൈവേയിലെയും മെയിന്‍ റോഡിലെയും വണ്വേകളിലെയും വേഗപരിധി ദുബായ് പൊലീസിന്റെ വെബ്സൈറ്റില്‍നിന്നു മനസിലാക്കാം. റോഡുകളുടെ പേര്, പരമാവധി വേഗത, റഡാര്‍ കണ്ട്രോള് എന്നിങ്ങനെ തരംതിരിച്ചാണു ദുബായ് പൊലീസ് പട്ടിക നല്‍കിയിരിക്കുന്നത്.
ദുബായില്‍ മണിക്കൂറില്‍ 20 കിലോമീറ്റര്‍ എന്ന ഗ്രേസ് സ്പീഡ് ലിമിറ്റ് ഉണ്ട്. തുടര്‍ന്നുള്ള അമിത വേഗത്തിന് പിഴ ഈടാക്കും. അതായത് ഒരു റോഡിലെ വേഗ പരിധി മണിക്കൂറില്‍ 80 കിലോ മീറ്ററാണെങ്കില്‍ 20 കിലോ മീറ്റര്‍ എന്ന സ്പീഡ് ബഫര്‍ ഉണ്ട്. അതിനാല്‍ വാഹനമോടിച്ചത് 100 കിലോമീറ്റര്‍ വേഗത്തിലാണെങ്കില്‍ പിഴ ഈടാക്കില്ല. എന്നാല്‍, വാഹനം 101 കിലോമീറ്റര്‍ വേഗത്തിലായാല്‍ റഡാര്‍ കുടുക്കും. വേഗപരിധി പാലിക്കുന്നത് നിങ്ങളുടെ സുരക്ഷയും മറ്റു റോഡ് ഉപയോക്താക്കളുടെ സുരക്ഷയും ഉറപ്പാക്കുന്നതായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
അബുദാബി ഒഴികെയുള്ള യു എ ഇ എമിറേറ്റുകളില്‍ 20 കിലോ മീറ്റര്‍ എന്ന സ്പീഡ് ബഫര്‍ ഉണ്ട്. 2018-ലാണ് അബുദാബി ബഫര്‍ സംവിധാനം ഒഴിവാക്കിയത്.
ദുബായ് മുഹമ്മദ് ബിന്‍ സായിദ്, എമിറേറ്റ്സ് റോഡുകളില്‍ വേഗപരിധി 110 കിലോമീറ്ററായി തുടരുമ്പോള്‍, ഉള്‍പ്രദേശങ്ങളിലെ പല റോഡുകളിലും വേഗം 70 കിലോമീറ്ററാണ്. ഓരോ റോഡിലെ വേഗ പരിധി അറിയാം.
- അല്‍ നഹ്ദ റോഡ്: മണിക്കൂറില്‍ 80 കി.മീ. റഡാര്‍ കണ്ട്രോള്: 101 കി.മീ
- ഡമാസ്കസ് റോഡ്: 80, റഡാര്‍ കണ്ട്രോള്: 101
- അല്‍ ഖുദ്സ് റോഡ്: 80, റഡാര്‍ കണ്ട്രോള്: 101
- ടുണീഷ്യ റോഡ്: 80, റഡാര്‍ കണ്ട്രോള്: 101
- ഷെയ്ഖ് ഖലീഫ റോഡ്: 70, റഡാര്‍ കണ്ട്രോള്: 91
- അമ്മാന് റോഡ്: 80, റഡാര്‍ കണ്ട്രോള്: 101
- അല്‍ മിന റോഡ്: 80, റഡാര്‍ കണ്ട്രോള്: 101
- ബെയ്റൂട്ട് റോഡ്: 80, റഡാര്‍ കണ്ട്രോള്: 101
- സബീല്‍ രണ്ടാമന് റോഡ്: 80, റഡാര്‍ കണ്ട്രോള്: 101
- ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന് റോഡ്: 100, റഡാര്‍ കണ്ട്രോള്: 121
- എയര്‍പോര്‍ട്ട് ടണല്‍-ബെയ്റൂട്ട് റോഡ്: 80, റഡാര്‍ കണ്ട്രോള്: 101
- ട്രിപ്പോളി റോഡ്: 100/90, റഡാര്‍ കണ്ട്രോള്: 121/111
- ജുമൈറ റോഡ്: 100/90, റഡാര്‍ കണ്ട്രോള്: 121/111
- നാദ് അല്‍ ഷിബ റോഡ്: 70, റഡാര്‍ കണ്ട്രോള്: 91
- അല്‍ വാസ്ല് റോഡ്: 70, റഡാര്‍ കണ്ട്രോള്: 91
- ബാഗ്ദാദ് റോഡ്: 70/80, റഡാര്‍ കണ്ട്രോള്: 91/101
- ഉമ്മുല്‍ ഷീഫ് റോഡ്: 70, റഡാര്‍ കണ്ട്രോള്: 91
- അല്‍ മനാറ റോഡ്: 70, റഡാര്‍ കണ്ട്രോള്: 91
- അല്‍ അത്തര്‍ റോഡ്: 70, റഡാര്‍ കണ്ട്രോള്: 91
- അല്‍ തുനയ റോഡ്: 70, റഡാര്‍ കണ്ട്രോള്: 91
- അല്‍ ഹദീഖ റോഡ്: 70, റഡാര്‍ കണ്ട്രോള്: 91
- അല്‍ സെയ്ഫ് റോഡ് : 70, റഡാര്‍ കണ്ട്രോള്: 91
- അല്‍ ഒറൂബ റോഡ് : 70, റഡാര്‍ കണ്ട്രോള്: 91
- ടവേഴ്സ് റോഡ്: 70, റഡാര്‍ കണ്ട്രോള്: 91
- മസ്കത്ത് റോഡ്: 80, റഡാര്‍ കണ്ട്രോള്: 101
- അല്‍ ഖൈല്‍ റോഡ് 100, റഡാര്‍ കണ്ട്രോള്: 121
- അല്‍ യാലെയ്സ് റോഡ്: 100, റഡാര്‍ കണ്ട്രോള്: 121
- അല്‍ അവീര്‍ റോഡ്: 100, റഡാര്‍ കണ്ട്രോള്: 121
- എമിറേറ്റ്സ് റോഡ് റോഡ്: 110, റഡാര്‍ കണ്ട്രോള്: 131
- മുഹമ്മദ് ബിന്‍ സായിദ് റോഡ്: 110, റഡാര്‍ കണ്ട്രോള്: 131
- എക്സ്പോ റോഡ്: 100, റഡാര്‍ കണ്ട്രോള്: 121
- അല്‍ ഇത്തിഹാദ് റോഡ്: 100, റഡാര്‍ കണ്ട്രോള്: 121
- റാസ്ല്‍ ഖോര്‍ റോഡ്: 100, റഡാര്‍ കണ്ട്രോള്: 121
- ഷെയ്ഖ് സായിദ് റോഡ്: 100 / 120,റഡാര്‍ കണ്ട്രോള്: 121/141
- അല്‍ റബാത്ത് റോഡ്: 100, റഡാര്‍ കണ്ട്രോള്: 121
- അല്‍ ഖവാനീജ് റോഡ്: 100 റഡാര്‍ കണ്ട്രോള്: 121
- അല്‍ അമര്‍ദി റോഡ്: 100, റഡാര്‍ കണ്ട്രോള്: 121
- ഷെയ്ഖ് റാഷിദ് റോഡ്: 100, റഡാര്‍ കണ്ട്രോള്: 121
- ഹത്ത മെയിന്‍ റോഡ്: 100/120, റഡാര്‍ കണ്ട്രോള്: 121/141
- അല്‍ ഖലീജ് റോഡ്: 80, റഡാര്‍ കണ്ട്രോള്: 101
- എയർപോർട്ട് റോഡ്: 80, റഡാര്‍ കണ്ട്രോള്: 101
- നാദ് അല്‍ ഹമര്‍ റോഡ്: 80, റഡാര്‍ കണ്ട്രോള്: 101
- കിങ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് റോഡ്: 70, റഡാര്‍ കണ്ട്രോള്: 91
- അല്‍ സൗഫൂഹ് റോഡ്: 70, റഡാര്‍ കണ്ട്രോള്: 91
- ഒദ് മേത്ത റോഡ്: 60/80, റഡാര്‍ കണ്ട്രോള്: 91/101
- ഉം ഹുറൈര്‍ റോഡ്: 80, റഡാര്‍ കണ്ട്രോള്: 101
- ഉം സുഖീം റോഡ്: 90, റഡാര്‍ കണ്ട്രോള്: 111
- അല്‍ മന്‍ഖൂല്‍ റോഡ്: 80, റഡാര്‍ കണ്ട്രോള്
- അല്‍ മനാമ റോഡ്: 80, റഡാര്‍ കണ്ട്രോള്: 101
- അല്‍ മൈദാന് റോഡ്: 80/100, റഡാര്‍ കണ്ട്രോള്: 101/121
- കാസബ്ലാങ്ക റോഡ്: 70, റഡാര്‍ കണ്ട്രോള്: 91
- ഹെസ്സ റോഡ്: 80/100, റഡാര്‍ കണ്ട്രോള്: 101/121
- അല്‍ മഫ്റഖ് റോഡ്: 70, റഡാര്‍ കണ്ട്രോള്:91
- ദുബായ് ഫിനാന്‍ഷ്യല്‍ റോഡ്: 80, റഡാര്‍ കണ്ട്രോള്: 101
- അല്‍ ഖുദ്ര റോഡ്: 100, റഡാര്‍ കണ്ട്രോള്: 121
- അള്‍ജീരിയ റോഡ്: 80, റഡാര്‍ കണ്ട്രോള്: 101
- ദുബായ്-അല്‍ ഐന്‍ റോഡ്: 100/120, റഡാര്‍ കണ്ട്രോള്: 121/141
- അല്‍ അസയേല്‍ റോഡ: 70/80, റഡാര്‍ കണ്ട്രോള്: 91/101
- ഖര്ന് അല്‍ സബ്ഖാഹ് റോഡ്: 80, റഡാര്‍ കണ്ട്രോള്: 101
- ജുമൈറ പാം റോഡ്: 60, റഡാര്‍ കണ്ട്രോള്: 91
- സീഹ് ശുഐബ് റോഡ്: 80, റഡാര്‍ കണ്ട്രോള്: 101