scorecardresearch
Latest News

ദുബായ് റോഡുകളിലെ വേഗമറിയാം; അതിവേഗം ഒഴിവാക്കാം

ദുബായ് പൊലീസ് പ്രസിദ്ധീകരിച്ച ഹൈവേയിലെയും മെയിന്‍ റോഡിലെയും വണ്‍വേകളിലെയും വേഗപരിധി ഇവിടെ അറിയാം

ദുബായ് റോഡുകളിലെ വേഗമറിയാം; അതിവേഗം ഒഴിവാക്കാം
പ്രതീകാത്മക ചിത്രം

ദുബായ്: വാഹനമോടിക്കുന്നത് അമിത വേഗത്തിലല്ലെന്ന് ഉറപ്പാക്കാന്‍ ഓരോ റോഡിന്റെയും വേഗപരിധി മനസിലാക്കണമെന്ന നിര്‍ദേശവുമായി ദുബായ് പൊലീസ്. സെപ്റ്റംബറിലെ ഏറ്റവും പുതുക്കല്‍ അനുസരിച്ച് മണിക്കൂറില്‍ 60 മുതല്‍ 120 കിലോമീറ്റര്‍ വരെയാണ് ദുബായ് റോഡുകളിലെ വേഗപരിധി.

ഹൈവേയിലെയും മെയിന്‍ റോഡിലെയും വണ്‍വേകളിലെയും വേഗപരിധി ദുബായ് പൊലീസിന്റെ വെബ്‌സൈറ്റില്‍നിന്നു മനസിലാക്കാം. റോഡുകളുടെ പേര്, പരമാവധി വേഗത, റഡാര്‍ കണ്‍ട്രോള്‍ എന്നിങ്ങനെ തരംതിരിച്ചാണു ദുബായ് പൊലീസ് പട്ടിക നല്‍കിയിരിക്കുന്നത്.

ദുബായില്‍ മണിക്കൂറില്‍ 20 കിലോമീറ്റര്‍ എന്ന ഗ്രേസ് സ്പീഡ് ലിമിറ്റ് ഉണ്ട്. തുടര്‍ന്നുള്ള അമിത വേഗത്തിന് പിഴ ഈടാക്കും. അതായത് ഒരു റോഡിലെ വേഗ പരിധി മണിക്കൂറില്‍ 80 കിലോ മീറ്ററാണെങ്കില്‍ 20 കിലോ മീറ്റര്‍ എന്ന സ്പീഡ് ബഫര്‍ ഉണ്ട്. അതിനാല്‍ വാഹനമോടിച്ചത് 100 കിലോമീറ്റര്‍ വേഗത്തിലാണെങ്കില്‍ പിഴ ഈടാക്കില്ല. എന്നാല്‍, വാഹനം 101 കിലോമീറ്റര്‍ വേഗത്തിലായാല്‍ റഡാര്‍ കുടുക്കും. വേഗപരിധി പാലിക്കുന്നത് നിങ്ങളുടെ സുരക്ഷയും മറ്റു റോഡ് ഉപയോക്താക്കളുടെ സുരക്ഷയും ഉറപ്പാക്കുന്നതായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

അബുദാബി ഒഴികെയുള്ള യു എ ഇ എമിറേറ്റുകളില്‍ 20 കിലോ മീറ്റര്‍ എന്ന സ്പീഡ് ബഫര്‍ ഉണ്ട്. 2018-ലാണ് അബുദാബി ബഫര്‍ സംവിധാനം ഒഴിവാക്കിയത്.

ദുബായ് മുഹമ്മദ് ബിന്‍ സായിദ്, എമിറേറ്റ്‌സ് റോഡുകളില്‍ വേഗപരിധി 110 കിലോമീറ്ററായി തുടരുമ്പോള്‍, ഉള്‍പ്രദേശങ്ങളിലെ പല റോഡുകളിലും വേഗം 70 കിലോമീറ്ററാണ്. ഓരോ റോഡിലെ വേഗ പരിധി അറിയാം.

  1. അല്‍ നഹ്ദ റോഡ്: മണിക്കൂറില്‍ 80 കി.മീ. റഡാര്‍ കണ്‍ട്രോള്‍: 101 കി.മീ
  2. ഡമാസ്‌കസ് റോഡ്: 80, റഡാര്‍ കണ്‍ട്രോള്‍: 101
  3. അല്‍ ഖുദ്‌സ് റോഡ്: 80, റഡാര്‍ കണ്‍ട്രോള്‍: 101
  4. ടുണീഷ്യ റോഡ്: 80, റഡാര്‍ കണ്‍ട്രോള്‍: 101
  5. ഷെയ്ഖ് ഖലീഫ റോഡ്: 70, റഡാര്‍ കണ്‍ട്രോള്‍: 91
  6. അമ്മാന്‍ റോഡ്: 80, റഡാര്‍ കണ്‍ട്രോള്‍: 101
  7. അല്‍ മിന റോഡ്: 80, റഡാര്‍ കണ്‍ട്രോള്‍: 101
  8. ബെയ്‌റൂട്ട് റോഡ്: 80, റഡാര്‍ കണ്‍ട്രോള്‍: 101
  9. സബീല്‍ രണ്ടാമന്‍ റോഡ്: 80, റഡാര്‍ കണ്‍ട്രോള്‍: 101
  10. ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ റോഡ്: 100, റഡാര്‍ കണ്‍ട്രോള്‍: 121
  11. എയര്‍പോര്‍ട്ട് ടണല്‍-ബെയ്‌റൂട്ട് റോഡ്: 80, റഡാര്‍ കണ്‍ട്രോള്‍: 101
  12. ട്രിപ്പോളി റോഡ്: 100/90, റഡാര്‍ കണ്‍ട്രോള്‍: 121/111
  13. ജുമൈറ റോഡ്: 100/90, റഡാര്‍ കണ്‍ട്രോള്‍: 121/111
  14. നാദ് അല്‍ ഷിബ റോഡ്: 70, റഡാര്‍ കണ്‍ട്രോള്‍: 91
  15. അല്‍ വാസ്ല്‍ റോഡ്: 70, റഡാര്‍ കണ്‍ട്രോള്‍: 91
  16. ബാഗ്ദാദ് റോഡ്: 70/80, റഡാര്‍ കണ്‍ട്രോള്‍: 91/101
  17. ഉമ്മുല്‍ ഷീഫ് റോഡ്: 70, റഡാര്‍ കണ്‍ട്രോള്‍: 91
  18. അല്‍ മനാറ റോഡ്: 70, റഡാര്‍ കണ്‍ട്രോള്‍: 91
  19. അല്‍ അത്തര്‍ റോഡ്: 70, റഡാര്‍ കണ്‍ട്രോള്‍: 91
  20. അല്‍ തുനയ റോഡ്: 70, റഡാര്‍ കണ്‍ട്രോള്‍: 91
  21. അല്‍ ഹദീഖ റോഡ്: 70, റഡാര്‍ കണ്‍ട്രോള്‍: 91
  22. അല്‍ സെയ്ഫ് റോഡ് : 70, റഡാര്‍ കണ്‍ട്രോള്‍: 91
  23. അല്‍ ഒറൂബ റോഡ് : 70, റഡാര്‍ കണ്‍ട്രോള്‍: 91
  24. ടവേഴ്‌സ് റോഡ്: 70, റഡാര്‍ കണ്‍ട്രോള്‍: 91
  25. മസ്‌കത്ത് റോഡ്: 80, റഡാര്‍ കണ്‍ട്രോള്‍: 101
  26. അല്‍ ഖൈല്‍ റോഡ് 100, റഡാര്‍ കണ്‍ട്രോള്‍: 121
  27. അല്‍ യാലെയ്‌സ് റോഡ്: 100, റഡാര്‍ കണ്‍ട്രോള്‍: 121
  28. അല്‍ അവീര്‍ റോഡ്: 100, റഡാര്‍ കണ്‍ട്രോള്‍: 121
  29. എമിറേറ്റ്‌സ് റോഡ് റോഡ്: 110, റഡാര്‍ കണ്‍ട്രോള്‍: 131
  30. മുഹമ്മദ് ബിന്‍ സായിദ് റോഡ്: 110, റഡാര്‍ കണ്‍ട്രോള്‍: 131
  31. എക്‌സ്‌പോ റോഡ്: 100, റഡാര്‍ കണ്‍ട്രോള്‍: 121
  32. അല്‍ ഇത്തിഹാദ് റോഡ്: 100, റഡാര്‍ കണ്‍ട്രോള്‍: 121
  33. റാസ്ല്‍ ഖോര്‍ റോഡ്: 100, റഡാര്‍ കണ്‍ട്രോള്‍: 121
  34. ഷെയ്ഖ് സായിദ് റോഡ്: 100 / 120,റഡാര്‍ കണ്‍ട്രോള്‍: 121/141
  35. അല്‍ റബാത്ത് റോഡ്: 100, റഡാര്‍ കണ്‍ട്രോള്‍: 121
  36. അല്‍ ഖവാനീജ് റോഡ്: 100 റഡാര്‍ കണ്‍ട്രോള്‍: 121
  37. അല്‍ അമര്‍ദി റോഡ്: 100, റഡാര്‍ കണ്‍ട്രോള്‍: 121
  38. ഷെയ്ഖ് റാഷിദ് റോഡ്: 100, റഡാര്‍ കണ്‍ട്രോള്‍: 121
  39. ഹത്ത മെയിന്‍ റോഡ്: 100/120, റഡാര്‍ കണ്‍ട്രോള്‍: 121/141
  40. അല്‍ ഖലീജ് റോഡ്: 80, റഡാര്‍ കണ്‍ട്രോള്‍: 101
  41. എയർപോർട്ട് റോഡ്: 80, റഡാര്‍ കണ്‍ട്രോള്‍: 101
  42. നാദ് അല്‍ ഹമര്‍ റോഡ്: 80, റഡാര്‍ കണ്‍ട്രോള്‍: 101
  43. കിങ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് റോഡ്: 70, റഡാര്‍ കണ്‍ട്രോള്‍: 91
  44. അല്‍ സൗഫൂഹ് റോഡ്: 70, റഡാര്‍ കണ്‍ട്രോള്‍: 91
  45. ഒദ് മേത്ത റോഡ്: 60/80, റഡാര്‍ കണ്‍ട്രോള്‍: 91/101
  46. ഉം ഹുറൈര്‍ റോഡ്: 80, റഡാര്‍ കണ്‍ട്രോള്‍: 101
  47. ഉം സുഖീം റോഡ്: 90, റഡാര്‍ കണ്‍ട്രോള്‍: 111
  48. അല്‍ മന്‍ഖൂല്‍ റോഡ്: 80, റഡാര്‍ കണ്‍ട്രോള്‍
  49. അല്‍ മനാമ റോഡ്: 80, റഡാര്‍ കണ്‍ട്രോള്‍: 101
  50. അല്‍ മൈദാന്‍ റോഡ്: 80/100, റഡാര്‍ കണ്‍ട്രോള്‍: 101/121
  51. കാസബ്ലാങ്ക റോഡ്: 70, റഡാര്‍ കണ്‍ട്രോള്‍: 91
  52. ഹെസ്സ റോഡ്: 80/100, റഡാര്‍ കണ്‍ട്രോള്‍: 101/121
  53. അല്‍ മഫ്‌റഖ് റോഡ്: 70, റഡാര്‍ കണ്‍ട്രോള്‍:91
  54. ദുബായ് ഫിനാന്‍ഷ്യല്‍ റോഡ്: 80, റഡാര്‍ കണ്‍ട്രോള്‍: 101
  55. അല്‍ ഖുദ്ര റോഡ്: 100, റഡാര്‍ കണ്‍ട്രോള്‍: 121
  56. അള്‍ജീരിയ റോഡ്: 80, റഡാര്‍ കണ്‍ട്രോള്‍: 101
  57. ദുബായ്-അല്‍ ഐന്‍ റോഡ്: 100/120, റഡാര്‍ കണ്‍ട്രോള്‍: 121/141
  58. അല്‍ അസയേല്‍ റോഡ: 70/80, റഡാര്‍ കണ്‍ട്രോള്‍: 91/101
  59. ഖര്‍ന്‍ അല്‍ സബ്ഖാഹ് റോഡ്: 80, റഡാര്‍ കണ്‍ട്രോള്‍: 101
  60. ജുമൈറ പാം റോഡ്: 60, റഡാര്‍ കണ്‍ട്രോള്‍: 91
  61. സീഹ് ശുഐബ് റോഡ്: 80, റഡാര്‍ കണ്‍ട്രോള്‍: 101

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Police announces new speed limit on dubai roads full list

Best of Express