scorecardresearch

Latest News

പബ്ലിക് ബസുകളിൽ സൗജന്യ യാത്ര നൽകുന്ന ‘പോയിന്‍റ് ഫോർ പ്ലാസ്റ്റിക്: ദ ബസ് താരിഫ്’ സംരംഭത്തിന് തുടക്കം

“പോയിന്‍റ് ഫോർ പ്ലാസ്റ്റിക്: ദ ബസ് താരിഫ്” സംരംഭത്തിന്റെ ആദ്യ ഘട്ടത്തിൽ, അബുദാബിയിലെ പ്രധാന ബസ് സ്റ്റേഷനിൽ ഒരു പ്ലാസ്റ്റിക് നിക്ഷേപ യന്ത്രം സ്ഥാപിക്കും

UAE, UAE 4.5 day working week, UAE 4.5 day working week from 2022 January 1, UAE new working week, UAE new off days, Dubai new working week, Abu Dhabi new working week, gulf news, uae news, dubai news, abu dhabi news, sharjah news, latest news, overseas news, malayalam news, news in malayalam, indian express malayalam, ie malayalam

അബുദാബി: ഓരോ തവണയും ശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ നൽകുമ്പോൾ പോയിന്റുകൾ നേടി അത് ബസ് നിരക്ക് ആയി പരിഗണിക്കുന്ന പദ്ധതിക്ക് അബുദാബിയിൽ തുടക്കം. പബ്ലിക് ബസുകളിൽ സൗജന്യ ട്രിപ്പുകൾ സ്വന്തമാക്കാൻ പ്രോത്സാഹിപ്പിക്കുന്നപദ്ധതിക്ക് അബുദാബിയിലെ മുനിസിപ്പാലിറ്റി ആന്‍റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്‍റർ (ഐടിസി) തുടക്കംകുറിച്ചു.

“പോയിന്‍റ് ഫോർ പ്ലാസ്റ്റിക്: ദ ബസ് താരിഫ്” സംരംഭത്തിന്റെ ആദ്യ ഘട്ടത്തിൽ, അബുദാബിയിലെ പ്രധാന ബസ് സ്റ്റേഷനിൽ ഒരു പ്ലാസ്റ്റിക് നിക്ഷേപ യന്ത്രം സ്ഥാപിക്കും. ഇതിൽ പ്ലാസ്റ്റിക് നിക്ഷേപിച്ച് പോയിന്റ് നേടാം.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Point for plastic bus tariff abu dhabi