/indian-express-malayalam/media/media_files/uploads/2022/06/Modi-in-UAE.jpg)
അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി യു എ ഇയില്‍. അബുദാബിയിലെത്തിയ അദ്ദേഹത്തെ യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ നേരിട്ടു സ്വീകരിച്ചു.
ജര്‍മനിയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ പങ്കെടുത്തു മടങ്ങുന്ന വഴിയാണു മോദി ഹ്രസ്വസന്ദര്‍ശനത്തിന് അബുദാബിയിലെത്തിയത്. സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നു രാത്രി ന്യൂഡല്‍ഹിയിലേക്കു മടങ്ങും.
'' അബുദാബി വിമാനത്താവളത്തിൽ എന്നെ സ്വീകരിക്കാൻ വന്ന സഹോദരൻ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രവൃത്തി എന്നെ സ്പർശിച്ചു. അദ്ദേഹത്തിന് എന്റെ നന്ദി,'' മോദി ട്വിറ്ററിൽ കുറിച്ചു.
I am touched by the special gesture of my brother, His Highness Sheikh Mohamed bin Zayed Al Nahyan, of coming to welcome me at Abu Dhabi airport. My gratitude to him. @MohamedBinZayedpic.twitter.com/8hdHHGiR0z
— Narendra Modi (@narendramodi) June 28, 2022
നരേന്ദ്ര മോദി യു എ ഇ പ്രസിഡന്റും മറ്റു രാജകുടുംബാംഗങ്ങളുമായി പ്രത്യേക മുറിയിൽ വച്ച് യോഗം ചേർന്നു. യു എ ഇ പ്രസിഡന്റായിരുന്ന ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ മോദി അനുശോചനം അര്‍പ്പിച്ചു. മോദി പുതിയ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അഭിനന്ദിക്കുകയും ചെയ്തു.
PM @narendramodi holds a formal meeting with the UAE President @MohamedBinZayed. PM Modi conveyed his personal condolences to UAE President Sheikh Mohamed bin Zayed Al Nahyan on the demise of his highness Sheikh Khalifa bin Zayed Al Nahyan pic.twitter.com/rjIhLEZ3hL
— DD India (@DDIndialive) June 28, 2022
വളരെ മികച്ചതും ശക്തവുമാണ് ഇന്ത്യ-യു എ ഇ ബന്ധം. മേയ് 13ന് അന്തരിച്ച യു എ ഇ പ്രസിഡന്റിനോടുള്ള ആദരസൂചകമായി പിറ്റേദിവസം ഇന്ത്യ ദേശീയ ദുഖാചരണം പ്രഖ്യാപിച്ചിരുന്നു. ഷെയ്ഖ് ഖലീഫ ബിന്‍ സായിദിന് ആദരാജ്ഞലി അര്‍പ്പിക്കാന്‍ ഇന്ത്യ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ അയയ്ക്കുകയും ചെയ്തു.
ബി ജെ പി നേതാക്കള്‍ പ്രവാചക നിന്ദ നടത്തിയതിനെ യു ഇ എ ഉള്‍പ്പെടെയുള്ള മുസ്ലിം രാജ്യങ്ങള്‍ പര്യമായി അപലപിച്ച സാഹചര്യത്തിലാണ് മോദിയുടെ സന്ദര്‍ശനമെന്ന പ്രത്യേകതയുമുണ്ട്.
/indian-express-malayalam/media/media_files/uploads/2022/06/Modi-in-UAE-1.jpg)
ഇതു നാലാം തവണയാണു മോദി യു എ ഇ സന്ദര്‍ശിക്കുന്നത്. 2015, 2018, 2019 വര്‍ഷങ്ങളിലാണ് ഇതിനു മുന്‍പ് അദ്ദേഹം യു എ ഇയില്‍ എത്തിയത്. അവസാന സന്ദര്‍ശന വേളയില്‍ അദ്ദേഹത്തെ യു എ ഇ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് സായിദ്' നല്‍കി ആദരിച്ചിരുന്നു. 2016ലും 2017ലും ഷെയ്ഖ് മുഹമ്മദ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
ഇന്ത്യ-യു എ ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സി ഇ പി എ) യാഥാര്‍ഥ്യമായതിനെത്തുടര്‍ന്നുള്ള മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്. ദുബായ് എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ മോദി ജനുവരിയില്‍ യു എ ഇയില്‍ എത്താനിരുന്നതാണ്. ആ സമയത്ത് സി ഇ പി എ ഒപ്പുവയ്ക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്.
എന്നാല്‍ കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി യാത്ര മാറ്റിവച്ചു. തുടര്‍ന്ന്, ഫെബ്രുവരിയില്‍ മോദിയും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും സാക്ഷികളായ വെര്‍ച്വല്‍ ഉച്ചകോടിയിലാണു കരാര്‍ ഒപ്പിട്ടത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us