മനാമ: മലപ്പുറം പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പി.കെ.കുഞ്ഞാലികുട്ടി സാഹിബിന്റെ ഉജ്ജ്വല വിജയം നമ്മുടെ രാജ്യത്തിന്‍റെ മതേതര-ജനാധിപത്യ പാരന്പര്യം അരക്കിട്ടുറപ്പിക്കുന്നതും വര്‍ഗീയ-ഫാസിസ്റ്റ് ശക്തികള്‍ക്ക് ശക്തമായ താക്കീത് നല്‍കുന്നതാണെന്നും കെഎംസിസി ബഹ്റൈന്‍-മലപ്പുറം ജില്ലാ കമ്മറ്റി വിജയാഘോഷ സംഗമം അഭിപ്രായപ്പെട്ടു.

മനാമയിലെ കെഎംസിസി ആസ്ഥാനത്ത് നടന്ന ആഘോഷ ചടങ്ങ് ബഹ്റൈനിലെ വിവിധ യുഡിഎഫ് സംഘടനകളുടെ സംഗമമായി മാറി. ജന ബാഹുല്യം കൊണ്ട് ശ്രദ്ദേയമായ പരിപാടിയിൽ വിജയാഘോഷത്തിന് കൊഴുപ്പ് കൂട്ടാന്‍ വിവിധ പലഹാരങ്ങളും പച്ച നിറത്തിലുള്ള ലഡുവും പച്ച പായസവും ഒരുക്കിയിരുന്നു. കൂടാതെ യുഡിഎഫിന്റെ സഹ യാത്രികരായ വീട്ടമ്മമാർ ഉണ്ടാക്കിയ മധുര പലഹാരങ്ങളും ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെല്ലാം വിതരണം ചെയ്തു.

ചടങ്ങ് ഒഐസിസി ഗ്ലോബൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഉത്തരേന്ത്യയിൽ മുഴുവൻ ബീഫിന്റെ പേരിൽ കൊലവിളി നടത്തുന്ന ബിജെപി, മലപ്പുറത്തേക്കു വന്നപ്പോള്‍ ഹലാലായ ബീഫ് വിളന്പുന്നവരായി മാറുന്ന ഇരട്ടത്താപ്പാണ് രാജ്യം കണ്ടതെന്നും ഇത്തരം വര്‍ഗീയ-ഫാസിസത്തില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കാന്‍ മുഴുവന്‍ മതേതരത്വ വിശ്വാസികളും ഒറ്റക്കെട്ടാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. kunhalikutty, bahrain kmcc, malappuram bye election

കെഎംസിസി ബഹ്റൈന്‍ സംസ്ഥാന പ്രസിഡന്റ് എസ്.വി.ജലീൽ സാഹിബ്, സെക്രട്ടറി അസൈനാർ കളത്തിങ്കൽ, ഒഐസിസി നേതാക്കളായ വി.കെ.സൈതാലി, ഗഫൂർ ഉണ്ണികുളം, ബിനു കുന്നംതാനം, വക്കം സവാദ്, സൽമാനുൽ ഫാരിസ്, നിസാർ, ചെമ്പൻ ജലാൽ, ജനത കൾച്ചർ സെന്ററിന്റെ പ്രതിനിധികളായ സിയാദ് ഏലംകുളം, നജീബ് കടലായി, ഐവൈസിസി നേതാക്കളായ ഈപ്പൻ ജേക്കബ്, ഫാസിൽ വട്ടോളി, ദിലീപ് ബാലകൃഷ്ണൻ, ഗാന്ധി കൾച്ചറൽ സെന്റർ പ്രതിനിധികളായ ജേക്കബ് തെക്കുംതോട്, അനിൽ പത്തനാപുരം, തുടങ്ങിയ പ്രമുഖ നേതാക്കളും ചടങ്ങില്‍ സംസാരിച്ചു.

വിജയാഘോഷ പരിപാടികള്‍ക്ക് ബഹ്റൈനിലെ കെഎംസിസി മലപ്പുറം ജില്ലാ ഭാരവാഹികളായ ഷംസുദീൻ വളാഞ്ചേരി, ഇഖ്ബാൽ താനൂർ, മുഹമ്മദലി ഇരിമ്പ്ളിയം, മുസ്തഫ പുറത്തൂർ, ഷാഫി കോട്ടക്കൽ, ഉമ്മർ മലപ്പുറം, മൗസൽ മൂപ്പൻ തിരൂര്‍, ഷംസുദ്ദീൻ വെന്നിയൂർ, ആബിദ് ചെട്ടിപ്പടി സീനിയർ നേതാക്കളായ അബൂബക്കർ വെളിയംകോട്, വി.എച്ച്.അബ്ദുള്ള തുടങ്ങിയവർ നേതൃത്വം നൽകി. മലപ്പുറം ജില്ലാ പ്രഡിഡന്റ് സലാംമമ്പാട്ടുമൂല അധ്യക്ഷത വഹിച്ചു, സെക്രട്ടറി ഗഫൂർ അഞ്ചച്ചവടി സ്വാഗതവും, ഓർഗനൈസിങ് സെക്രട്ടറി റിയാസ് വെള്ളച്ചാൽ നന്ദിയും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ