Latest News

മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റൈൻ സന്ദർശിക്കുന്നു

വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ, കിരീടാവകാശി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

niti aayog,SDG index, നിതി ആയോഗ‌് ,സുസ്ഥിര വികസന ലക്ഷ്യസൂചിക, കേരളം

മനാമ: മൂന്നുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച ബഹ്‌റൈനില്‍ എത്തും. മുഖ്യമന്ത്രിയായശേഷമുള്ള അദ്ദേഹത്തിന്റെ പ്രഥമ ബഹ്‌റൈന്‍ സന്ദര്‍ശനമാണിത്. ബഹ്‌റൈന്‍ കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അതിഥിയായാണ് മുഖ്യമന്ത്രി എത്തുന്നത്.

വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ, കിരീടാവകാശി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിക്കായി ബഹ്‌റൈന്‍ വിദേശമന്ത്രി ഷെയ്‌ഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ വിരുന്നൊരുക്കും. വൈകിട്ട് അഞ്ചിന് കേരളീയ സമാജത്തിന്റെ 70-ം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും.

വെള്ളിയാഴ്ച രാവിലെ 9.30ന് അദ്ദേഹം തലസ്ഥാനമായ മനാമയിലെ പ്രശസ്തമായ ബാബ്ല് ബഹ്‌റൈന്‍ സൂഖ് സന്ദര്‍ശിക്കും. തുടര്‍ന്ന് ബഹ്‌റൈനെ സൗദിയുമായി ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേയും സന്ദര്‍ശിക്കും. വൈകിട്ട് ആയിരങ്ങള്‍ പങ്കെടുക്കുന്ന പൗരസ്വീകരണവുമുണ്ട്.

വൈകിട്ട് അഞ്ചിനാണ് പൗരസ്വീകരണം. ബഹ്‌റൈന്‍ കേരളീയസമാജത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രമുഖ വ്യക്തിത്വങ്ങളും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുക്കും. രാത്രി ഏഴിന് മുഖ്യമന്ത്രി ബഹ്‌റൈന്‍ മ്യൂസിയം സന്ദര്‍ശിക്കും. ശനിയാഴ്ച രാവിലെ പത്തിന് നടക്കുന്ന ബിസിനസ് സംഗമത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. പ്രവാസി വ്യവസായികളായ എം.എ.യൂസഫലി, രവി പിള്ള, വര്‍ഗീസ് കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Pinarayi vijayan going to visit bahrain

Next Story
വിശുദ്ധ കഅ്ബയ്ക്ക് സമീപം നാടകീയ സംഭവങ്ങള്‍; തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ പിടിയില്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com