റിയാദ്: കെഎംസിസി പാലക്കാട് ജില്ല “കാരുണ്യത്തിന്റെ കയ്യൊപ്പ്” എന്ന പേരിൽ ജില്ലയിലെ നിർധനരായ കിഡ്‌നി കാൻസർ രോഗികൾക്ക് കഴിഞ്ഞ 5 വർഷമായി നടത്തിവരുന്ന 1000 രൂപയുടെ പ്രതിമാസ ധനസഹായത്തിന്റെ 2017-2018 വർഷത്തെ ഫണ്ട് വിതരണവും ജില്ലയിലെ വിവിധ മണ്ഡലങ്ങൾ സംയുക്തമായി സംഘടിപ്പിച്ച കൺവൻഷനും ബത്തയിലെ സഫ മക്ക ഓഡിറ്റോറിയത്തിൽ നടന്നു. ഈ വർഷം 210 രോഗികളെയാണ് സഹായത്തിനായി പരിഗണിച്ചിട്ടുള്ളത്.

പ്രസിഡന്റ് പി.അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ചെയർമാൻ ടി.എ.റഷീദ് മണ്ണാർക്കാട് ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് നാസർ വിളത്തുർ, സെക്രട്ടറി മാമുക്കോയ തറമ്മൽ, ശരീഫ് ചിറ്റൂർ, നിയാസ് പാലക്കാട്, ഷൗക്കത്ത് അമ്പലപ്പാറ, അഷ്‌റഫ് തോട്ടപ്പായി, ഇസ്മായിൽ തൃത്താല, ടി.എച്ച്.ഹനീഫ, റഷീദ് തെങ്കര എന്നിവർ ആശംസകൾ നേർന്നു.

palakkad kmcc

ആദ്യ ഫണ്ട് സൈനു വിളത്തൂരിൽ നിന്നും ആലത്തുർ മണ്ഡലം പ്രസിഡന്റ് സുബൈർ ആലത്തുർ ഏറ്റുവാങ്ങി. റിയാദ് നഷ്‌മി കമ്പനി സ്പോൺസർ ചെയ്ത 2 രോഗികൾക്കുള്ള 1 വർഷത്തേക്കുള്ള ഫണ്ട് കമ്പനിയുടെ മാർക്കറ്റിങ് മാനേജർ ശരീഫ് കാസിമിൽ നിന്നും ജില്ലാ പ്രസിഡന്റ് പി അബ്ദുൽ ഹമീദ് ഏറ്റുവാങ്ങി. വിവിധ മണ്ഡലം ഭാരവാഹികളായ ഷാജുദ്ദീൻ മണ്ണാർക്കാട്, സിറാജ് മണ്ണൂർ, ശാഹുൽ, ഹമീദ് ഒറ്റപ്പാലം, കുഞ്ഞു പാലക്കാട്, ഷാഫി തൃത്താല, സക്കീർ ചിറ്റൂർ, ശരീഫ് ആലത്തുർ, ഷഫീഖ് മലമ്പുഴ എന്നിവർ നേതൃത്വം നൽകി. ജാബിർ വാഴമ്പുറം ഖിറാഅത്ത് നടത്തി. റിലീഫ് സെൽ ചെയർമാൻ എ.യു.സിദ്ദിഖ് സ്വാഗതവും സെക്രട്ടറി അഷ്‌റഫ് വെള്ളപ്പാടം നന്ദിയും പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook