scorecardresearch

സൗദിയിൽ മൂല്യവർദ്ധിത നികുതി 2018 മുതൽ

അഞ്ച് ശതമാനം വരെ വാറ്റും നൂറ് ശതമാനം വരെ പുകയില പോലുള്ള ഇനങ്ങൾക്കുള്ള പ്രത്യേക നികുതിയുമാണ് ഏർപ്പെടുത്തുക.

അഞ്ച് ശതമാനം വരെ വാറ്റും നൂറ് ശതമാനം വരെ പുകയില പോലുള്ള ഇനങ്ങൾക്കുള്ള പ്രത്യേക നികുതിയുമാണ് ഏർപ്പെടുത്തുക.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Saudhi King, Salman

റിയാദ്: രാജ്യത്ത് മൂല്യ വര്‍ദ്ധിത നികുതി (വാറ്റ്) 2018 മുതല്‍ നിലവില്‍ വരും. അഞ്ച് ശതമാനം വരെ വാറ്റും നൂറ് ശതമാനം വരെ പുകയില പോലുള്ള ഇനങ്ങൾക്കുള്ള പ്രത്യേക നികുതിയുമാണ് ഏർപ്പെടുത്തുക. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന മന്ത്രിസഭായോഗമാണ് മൂല്യവർദ്ധിത നികുതിയടക്കം വിവിധ ഇനങ്ങളിൽ നികുതി ഏർപ്പെടുത്താനുള്ള നിർദ്ദേശത്തിന് അംഗീകാരം നൽകിയത്. എല്ലാ പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും ഇത് ബാധകമാകും.

Advertisment

ആറ് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലും വാറ്റ് നടപ്പിലാക്കണമെന്ന ജി.സി.സി കൗണ്‍സില്‍ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. കൂടാതെ സൗദിയുടെ വിഷൻ 2030 ഭാഗമായി നടക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങളിൽ പെട്രോൾ ഇതര വരുമാനം വർദ്ധിപ്പിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തുകയാണ്.

നിത്യോപയോഗസാധങ്ങൾക്ക് ഇറക്കുമതി ചുങ്കത്തിൽ സബ്‌സിഡി നൽകി വില നിയന്ത്രിച്ചിരുന്ന രാജ്യത്ത് പുതിയ നികുതി പരിഷ്‌കാരങ്ങൾ വില വർദ്ധനവിന് കാരണമാകുമെന്ന് ആശങ്ക സാമ്പത്തിക വിദഗ്‌ദർക്കിടയിൽ ഉണ്ടെങ്കിലും ആരോഗ്യ-വിദ്യാഭ്യാസ-സാമൂഹ്യ സേവനങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്നറിയുന്നു. വരുമാനത്തില്‍ നികുതി ഏര്‍പ്പെടുത്തുന്നില്ലെന്ന പ്രത്യേകതയുമുണ്ട്.

ഇതിലൂടെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ 0.8 ശതമാനം മുതല്‍ 1.6 ശതമാനം വരെ വര്‍ദ്ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. മറ്റു ജി.സി.സി രാജ്യങ്ങളിലും അടുത്ത വർഷം മുതൽ വാറ്റ് നടപ്പിലാക്കും.

Value Added Tax Overseas Saudi Arabia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: