scorecardresearch

പ്രതീക്ഷകളുടെ ചിറകുമായി സലാം എയർ പറന്നുതുടങ്ങി

സലാലയിൽ നിന്ന് മസ്‌കറ്റിലേയ്‌ക്കായിരുന്നു കന്നിപ്പറക്കൽ.

സലാലയിൽ നിന്ന് മസ്‌കറ്റിലേയ്‌ക്കായിരുന്നു കന്നിപ്പറക്കൽ.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Salam Air, Oman, muscat

സലാല: ഒമാനിലെ ആദ്യ  ബഡ്‌ജറ്റ്  എയർ ലൈൻ സലാം എയർ പറന്നുതുടങ്ങി. സലാലയിൽ നിന്ന് മസ്‌കറ്റിലേയ്‌ക്കായിരുന്നു കന്നിപ്പറക്കൽ. ജനുവരി 30 തിങ്കളാഴ്‌ച രാവിലെ 10.30 നായിരുന്നു സലാം എയർ പറന്നുതുടങ്ങിയത്. 11.50 ന് മസ്‌കറ്റിലെത്തി ആദ്യ യാത്ര അവസാനിപ്പിച്ചു.

Advertisment

ആദ്യത്തെ 10 ദിവസം പ്രതിദിനം രണ്ട് സർവീസുകളാണ് സലാല മസ്‌കറ്റ് റൂട്ടിലുണ്ടാവുക. പിന്നീട് അത് മൂന്നായും ഏതാനും ആഴ്‌ചകൾക്കുള്ളിൽ നാലായും ഉയർത്തുമെന്ന് സലാം എയർ ചെയർമാൻ എൻജിനീയർ ഷെയ്ഖ് അൽ യാഹ്‌മദി അറിയിച്ചു.

ഈ വർഷാവസാനത്തോടെ അഞ്ച് വിമാനങ്ങളുമായി അഞ്ച് രാജ്യങ്ങളിലേയ്‌ക്ക് കൂടി സർവീസ് വ്യാപിപ്പിക്കും. ദുബായ്, ജിദ്ദ, കറാച്ചി, സിയാൽക്കോട്ട്, മുൾട്ടാൻ എന്നീ സ്ഥലങ്ങളിലേയ്‌ക്കാണ് ആദ്യഘട്ടത്തിൽ സർവീസ് വ്യാപിപ്പിക്കുക. തുടർന്ന് കേരളമുൾപ്പടെയുള്ള ഇന്ത്യൻ വിമാനത്താവളത്തിലേയ്‌ക്കും സർവീസ് തുടങ്ങും.

ലൈറ്റ്, ഫ്രണ്ട്‌ലി, ഫ്ളെക്‌സി എന്നീ മൂന്ന് ക്ളാസുകളിലായാണ് ടിക്കറ്റുകൾ. ഒവിയെന്ന എയർ ലൈൻ കോഡാണ് സലാം എയറിന്റേത്.

Advertisment

വിവിധ രാജ്യങ്ങളിൽ നിന്ന് റൂട്ടുകൾ സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടാകുന്നത് വരെ ഒമാൻ എയറുമായി ധാരണയുണ്ടാക്കും. ഒമാൻ എയറിന് പ്രതിദിനം രണ്ട് സർവീസുകളുള്ള സ്ഥലങ്ങളിൽ ഒരെണ്ണം സലാം എയറിന് കൈമാറുമെന്നാണ് അിയുന്നത്.

( Source: ബിജു കേളോത്ത്, ഒമാൻ)

Muscat Overseas Oman

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: