ദമ്മാം: സുനിൽ ജി.കൃഷ്‌ണന്റെ ‘വിശപ്പിനെ പുറത്തേക്ക്‌ വരയ്‌ക്കുന്ന ജീവികൾ’ കവിതാസമാഹാരം പ്രകാശനം ചെയ്‌തു. എഴുത്തുകാരൻ പി.ജെ.ജെ ആന്റണിയാണ് പ്രകാശനം നിര്‍വഹിച്ചത്. സൗദി കിഴക്കൻ പ്രവിശ്യാ വായനക്കൂട്ടം ‘കവിതയ്‌ക്കായി അരദിനം’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പ്രകാശനം.

എഴുത്തിന്റെ പ്രഭവകേന്ദ്രം അനുഭവമല്ലെന്നും ഭാവനയുടെ കരുത്തും വൈവിധ്യവുമാണ്‌ പ്രധാന സ്രോതസ്സെന്നും പി.ജെ.ജെ ആന്റണി പറഞ്ഞു. അവനവനെത്തന്നെ ആവിഷ്‌കരിക്കാനുള്ള പരിശ്രമം ക്രമേണ സകല യാഥാസ്ഥിതികത്വങ്ങൾക്കുമെതിരായ നീക്കമായി വികസിക്കുന്നു. പ്രവാസിയുടെ‌ നഷ്‌ടങ്ങളെ തിരിച്ച് പിടിക്കാനുള്ള ആത്മപ്രകാശനമായാണ്‌ പലരും എഴുതുന്നത്‌. ‌ കവിത നിമിഷങ്ങളെ സാന്ദ്രമായി ആവിഷ്‌കരിക്കുകയാണ്‌ ചെയ്യുന്നതെന്നും പി.ജെ.ജെ കൂട്ടിച്ചേർത്തു.

ദമ്മാം റോസ്‌ റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ ജയചന്ദ്രൻ പെരിങ്ങാനം, ശിവൻ മഠത്തിൽ, സോഫിയ ഷാജഹാൻ, ജയൻ തച്ചമ്പാറ, ജയകൃഷ്‌ൻ, ലുഖ്‌മാൻ വിളത്തൂർ, ശിഹാബ്‌ ഹസ്സൻ, ശാലു, ഐ ടി അഷ്‌ടഫ്‌, ഡോ. ടെസ്സി റോണി എന്നിവർ സംസാരിച്ചു. റഊഫ്‌ ചാവക്കാട്‌ സുനിൽ ജി കൃഷ്‌ണന്റെ കവിത ആലപിച്ചു. സുനിൽ ജി.കൃഷ്ണൻ നന്ദിപ്രസംഗം നടത്തി. ദേവൻ പട്ടാമ്പി മോഡറേറ്ററായിരുന്നു. ഇഖ്‌ബാൽ വെളിയങ്കോട്‌ സ്വാഗതം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ